BollywoodGeneralLatest News

പതിമൂന്നു വര്‍ഷം നീണ്ട ആ താര ദാമ്പത്യം വേര്‍പിരിയാന്‍ കാരണം?

എന്റെ മക്കള്‍ അമൃതയുടെ വീട്ടിലെ ജോലിക്കാര്‍ക്കുമൊപ്പമാണ് വളര്‍ന്നത്. കാരണം. അമൃത ഒരു സീരിയലില്‍ അഭിനയിക്കുകയായിരുന്നു. എന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും ഞാന്‍ ചെയ്യാന്‍ ഉള്ളപ്പോള്‍ അമൃത എന്തിന് വേണ്ടിയായിരുന്നു അത് ചെയ്‌തെന്ന് എനിക്ക് അറിയില്ല

സിനിമ മേഖലയിലെ പ്രണയവും വിവാഹവും വിവാഹ ബന്ധവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. അത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരു താര വിവാഹമായിരുന്നു ബോളിവുഡ് നടന്‍ സെയിഫ് അലിഖാനും നടി അമൃത സിങ്ങുമായുള്ളത്. 1991 ലായിരുന്നു സെയിഫ് അലി ഖാന്റെ വിവാഹം. സെയിഫിനെക്കാളും പന്ത്രണ്ട് വയസിന് മൂത്തതായിരുന്നു അമൃത. പതിമൂന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം 2004 ല്‍ ഇരുവരും അവസാനിപ്പിച്ചു. ഈ ബന്ധത്തില്‍ സാറ അലി ഖാന്‍ എന്ന മകളും ഇബ്രാഹിം അലി ഖാന്‍ എന്നൊരു മകനുമുണ്ട്. ഇവരുടെ ബന്ധം തകര്‍ന്നതിനെ കുറിച്ച് പല തരത്തിലും ആരോപണങ്ങളും അക്കാലത്ത് ഉയര്‍ന്നിരുന്നു.

സെയിഫും നടി റോസയും തമ്മിലുള്ള ബന്ധമാണ് ഈ വിവാഹ മോചനത്തിന് പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തന്നോടും തന്റെ കുടുംബത്തിനോടുമായിട്ടുള്ള അമൃതയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങളാണ് തങ്ങളുടെ ജീവിതത്തെ പിടിച്ച് കുലുക്കിയതെന്നായിരുന്നു സെയിഫിന്റെ വിശദീകരണം.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സെയിഫ് പറഞ്ഞതിങ്ങനെ..”എന്റെ അമ്മ ഷര്‍മിള ടാഗോറിനെയും സഹോദരി സോഹ അലി ഖാനെയും അമൃത നിരന്തരം അപമാനിക്കാറുണ്ടായിരുന്നു. ഒടുവില്‍ എനിക്ക് പരിഹാസവും അപമാനവും അധിക്ഷേപങ്ങളുമൊക്കെയായിരുന്നു ലഭിച്ചത്. വിവാഹമോചനത്തിന് ശേഷം മക്കളെ കാണാന്‍ പോലും അമൃത തന്നെ അനുവദിച്ചിരുന്നില്ല. അത് എന്റെ ഹൃദയം തകര്‍ക്കുന്ന കാര്യമായിരുന്നു. ഞാനും ഭാര്യയും രണ്ട് വഴിക്ക് പോയി. ഭാര്യയുടെ തീരുമാനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഞാനൊരു ഭീകരനായ ഭര്‍ത്താവും അസഹനീയമായ പിതാവുമാണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് എന്തിനായിരുന്നെന്ന് അറിയില്ല.”

”എന്റെ മക്കള്‍ അമൃതയുടെ വീട്ടിലെ ജോലിക്കാര്‍ക്കുമൊപ്പമാണ് വളര്‍ന്നത്. കാരണം. അമൃത ഒരു സീരിയലില്‍ അഭിനയിക്കുകയായിരുന്നു. എന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും ഞാന്‍ ചെയ്യാന്‍ ഉള്ളപ്പോള്‍ അമൃത എന്തിന് വേണ്ടിയായിരുന്നു അത് ചെയ്‌തെന്ന് എനിക്ക് അറിയില്ല” സെയിഫ് പറഞ്ഞിരുന്നു.

വിവാഹ മോചനത്തിന് ശേഷം നടി കരീനയെ വിവാഹം കഴിച്ചിരിക്കുകയാണ് സെയിഫ്. ഇരുവര്‍ക്കും തൈമൂര്‍ എന്നൊരു മകനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button