ലോകം കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലാണ്. ഇതിന്റെ -പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിക്ക രാജ്യങ്ങളും ലോക്ഡൌണ് പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളില്‍ കഴിയുന്ന സിനിമാ താരങ്ങളെല്ലാം തങ്ങളുടെ വര്‍ക്കൗട്ട് വീഡിയോകളും, പാചക വിശേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് രംഗത്തെത്താറുണ്ട്. എന്നാല്‍ നടി കീര്‍ത്തി പാണ്ഡ്യന് പറയാനുള്ളത് കൃഷി ചെയ്യുന്ന കാര്യമാണ്.
തന്റെ കൃഷി നിലത്ത് ട്രാക്ടര്‍ ഓടിക്കുന്ന വീഡിയോയാണ് കീര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. “ലാന്‍ഡ് സ്കേപ്പിംഗ്. കൃഷി ആരംഭിക്കട്ടെ??” എന്നാണ് നടി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കൂടെ ക്വാറന്റൈനിലാണെന്നും ഇത് പൊതു സ്ഥലമല്ല വീടിനടുത്ത് തന്നെയാണെന്നു കീര്‍ത്തി കുറിച്ചിട്ടുണ്ട്.
അന്ന ബെന്‍ മികച്ച അഭിപ്രായം നേടിയ ‘ഹെലന്’ന്റെ തമിഴ് റീമേക്കില്‍ നായികയാകുന്നത് കീര്‍ത്തിയാണ്. നടനും നിര്‍മ്മാതാവുമായ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി.
Landscaping! ♥️
Let the farming begin ?? #quarantine #farming
(Again, this is our quarantine gated home property, it is not a public area. We are being very much responsible ?) pic.twitter.com/j3e7xkgwPu
— Keerthi Pandian (@ikeerthipandian) April 17, 2020
Post Your Comments