GeneralLatest NewsMollywood

മകന്‍ (പുലിമുരുകന്‍) അച്ഛനെ വിളിച്ച്‌ സുഖവിവരം അന്വേഷിച്ചു!! മോഹന്‍ലാലിനെക്കുറിച്ച് സന്തോഷ് കീഴാറ്റൂര്‍

എന്‍റെ സ്വപ്നപദ്ധതിയെപ്പറ്റി (നാടക ആംഫി തീയേറ്റര്‍ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിന്‍റെ നിര്‍മ്മാണത്തെപ്പറ്റി അടക്കം ഈ സമയത്ത് ഓര്‍ത്ത് ചോദിക്കുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ രാജ്യം ലോക്ക് ഡൌണ്‍ മേയ് മൂന്നു വരെ നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വാളന്റിയറായെത്തി നടന്‍ സന്തോഷ് കീഴാറ്റൂര്‍ ശ്രദ്ധനേടിയിരുന്നു. സന്തോഷിന്റെയും കുടുംബത്തിന്റേയും സുഖവിവരം അന്വേഷിച്ചുകൊണ്ട് മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാലിന്റെ ഫോണ്‍ വിളി എത്തിയിരിക്കുകയാണ്. ചെറിയ വേഷങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള തന്നെപ്പോലുള്ള ചെറിയ നടന്‍ ലാലേട്ടന്റെ മനസ്സിലുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം ഫേയ്സ്ബുക്കില്‍ കുറിച്ചു. സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനില്‍ മോഹന്‍ലാലിന്റെ അച്ഛന്‍ വേഷത്തില്‍ സന്തോഷ് എത്തിയിരുന്നു.

സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റ്

ഇന്നത്തെ സന്ധ്യ മറക്കാന്‍ പറ്റില്ല. മകന്‍ (പുലിമുരുകന്‍) അച്ഛനെ വിളിച്ച്‌ സുഖവിവരം അന്വേഷിച്ചു. മലയാളത്തിന്‍റെ അഭിമാനം, പത്മശ്രീ മോഹന്‍ലാല്‍, നമ്മുടെയൊക്കെ പ്രിയപ്പെട്ട ലാലേട്ടന്‍ വിളിച്ച്‌ സുഖവിവരങ്ങള്‍ അന്വേഷിച്ചു. അമ്മയോട് കുറെ നേരം സംസാരിച്ചു. എന്താ പറയാ, സന്തോഷം അടക്കാന്‍ പറ്റുന്നില്ല. മലയാള സിനിമയില്‍ കുറച്ചു കാലമേ ആയിട്ടുള്ളു ഞാന്‍. ചെറിയ ചെറിയ വേഷങ്ങളില്‍ മാത്രം അഭിനയിച്ചു വരുന്നു. ലാലേട്ടന്‍റെ മനസ്സിലൊക്കെ എന്നെപ്പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക എന്നതില്‍പ്പരം സന്തോഷം എന്താ വേണ്ടത്.

എന്‍റെ സ്വപ്നപദ്ധതിയെപ്പറ്റി (നാടക ആംഫി തീയേറ്റര്‍ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിന്‍റെ നിര്‍മ്മാണത്തെപ്പറ്റി അടക്കം ഈ സമയത്ത് ഓര്‍ത്ത് ചോദിക്കുന്നു. നാടകത്തെക്കുറിച്ച്‌ അന്വേഷിക്കുന്നു. എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്.. ലവ് യൂ ലാലേട്ടാ. സംസാരത്തില്‍ മുഴുവന്‍ സ്നേഹവും കരുതലും. അതെ ലാലേട്ടാ, ഈ ഇരുണ്ട കാലത്തെ നമ്മള്‍ അതിജീവിക്കും. മറക്കില്ല ലാലേട്ടാ, ഇന്നത്തെ ഫോണ്‍ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്. ലോക മലയാളികള്‍ കാത്തിരിക്കുന്നു കുഞ്ഞാലിമരക്കാരെ, ,റാമിനെ, എമ്ബുരാനെ, ബറോസിനെ.. അണിയറയില്‍ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങള്‍ കാണാന്‍. ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യ, വിജയരാഘവന്‍ ചേട്ടന്‍, സലിംകുമാര്‍, നന്ദുഏട്ടന്‍, സിദ്ധിക്ക, കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച്‌ സുഖവിവരം അന്വേഷിക്കുന്നു. സഹപ്രവര്‍ത്തകരോടുള്ള കരുതല്‍.. ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ. നമ്മളീ കാലത്തെ അതിജീവിക്കും. മലയാള സിനിമ പൂര്‍വ്വാധികം ശക്തിയോടെ മുന്നേറും.

shortlink

Related Articles

Post Your Comments


Back to top button