ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് പിന്നാലെ രൗദ്രം രണം രുദിരം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ എസ്.എസ് രാജമൗലി. തന്റെ അടുത്ത ചിത്രം നടന് മഹേഷ് ബാബുവിന് ഒപ്പമാകും എന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് രാജമൗലി.
‘ഞാൻ മഹേഷ് ബാബുവിനെ വച്ച് സിനിമ ചെയ്യുന്നുണ്ട്. അത് നിർമിക്കുക കെ എൽ നാരായണ ആയിരിക്കും. ആർആർആറിന് ശേഷമായിരിക്കും സിനിമ തുടങ്ങുക.’ അടുത്ത വർഷം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 2022ലായിരിക്കും സിനിമ തിയറ്ററുകളിലെത്തുക. രാജ്യം ഒട്ടാകേ ചിത്രം റിലീസ് ചെയ്യും ഒരു അഭിമുഖത്തിനിടെ രാജമൗലി വ്യക്തമാക്കി.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ആര്‍ആര്‍ആര്‍ അടുത്ത വര്‍ഷം ജനുവരി 8ന് തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം ആലിയ ഭട്ടാണ് നായിക.
Post Your Comments