കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയിരിക്കുകയാണ്. തന്റെ ലോക്ക് ഡൗണ്‍ ജീവിതത്തെ കുറിച്ച് പങ്കുവച്ചു നടി ശ്വേത മേനോന്. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ആദ്യം എന്ത് ചെയ്യുമെന്നുള്ള ചോദ്യത്തിന് ഞാനെന്റെ പുരികം ത്രെഡ് ചെയ്യുമെന്നാണ് നടി പറയുന്നത്. ഇന്ത്യന്‍ എക്സ് പ്രസ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് താരം കുടുംബവുമൊത്തുള്ള നിമിഷങ്ങള്‍ പങ്കുവച്ചത്.
ലോക്ക് ഡൗണ്‍ കാലം ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ആഘോഷിക്കുകയാണ്. മകളെ ലാളിക്കാനും തനിയ്ക്ക് അമ്മയുണ്ടാക്കി നല്കിയ ഭക്ഷണവും പലഹാരവും മകള്‍ക്ക് ഉണ്ടാക്കി മകള്‍ക്ക് കൊടുത്തും ആഘോഷമാക്കുകയാണ് ലോക്ക് ഡൗണ്‍ ദിനങ്ങള്‍ എന്ന് ശ്വേത പറയുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ജീവിതത്തില്‍ പുതിയ കാര്യമല്ലെന്നും താരം പറഞ്ഞു. ഇതിന് മുന്‍പും ലേക്ക് ഡൗണ്‍ ജീവിതം അനുഭവിച്ചിട്ടുണ്ട്. ബിഗ് ബോസിന്റെ ആദ്യ സീസണില്‍ 35 ദിവസമാണ് പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്. അതൊക്കെ നോക്കുമ്ബോള്‍ ഇതൊക്കെയെന്ത് ..ശ്വേത പറയുന്നു
Post Your Comments