ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ഭാമ. പിന്നീട് നിരവധി ചത്രങ്ങളിൽ ഭാമ നായികയായി എത്തുകയും ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലായിരുന്നു നടി ഭാമയും അരുണും തമ്മിലുള്ള വിവാഹം നടന്നത്. വളരെ ആഘോഷ പൂർവ്വമായിട്ടാണ് സിനിമലോകം ഭാമയുടെ വിവാഹം ആഘോഷിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ
ലോക്ക്ഡൗണിനിടയിലും ആഘോഷങ്ങളില്ലാതെ കടന്നുപോയ വിഷുദിനത്തിൽ നിന്നും പ്രിയപ്പെട്ടവനോടൊപ്പമുള്ള ചിത്രമാണ് ഭാമ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Post Your Comments