‘തനിച്ചല്ല ഞാൻ’ എന്ന സിനിമയിലെ പ്രകടനമാണ് കൽപ്പന എന്ന നടിയെ ദേശീയ അംഗീകാരത്തിലേക്ക് എത്തിച്ചത്. മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം കൽപ്പന അന്ന് ഏറ്റു വാങ്ങിയപ്പോൾ ഉര്‍വശിയ്ക്ക് അങ്ങനെയൊരു അംഗീകാരം കിട്ടാതെ പോയല്ലോ എന്നുള്ള സങ്കടത്തിലായിരുന്നു താരം. വലിയ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് താൻ ചെയ്യാൻ പോകുന്നതെന്ന് മനസ്സിലാക്കി ആ വേഷം ഉർവശിക്ക് നൽകണമെന്നായിരുന്നു കൽപ്പനയുടെ ആവശ്യം. തന്നേക്കാൾ ആ വേഷം മികച്ചതാക്കാൻ ഉർവശിക്ക് കഴിയുമെന്നും സ്റ്റാർ വാല്യു എന്ന നിലയിലും ഉർവശി തന്നെയാണ് ആ സിനിമയ്ക്ക് ഉചിതമെന്നും കൽപ്പന അന്ന് വാദിച്ചിരുന്നു. ദേശീയ പുരസ്കാരം ലഭിച്ച ശേഷം കൽപ്പന പറഞ്ഞത് ഇത് ഉർവ്വശിയായിരുന്നു ചെയ്തതെങ്കിൽ സഹനടി എന്നത് മാറി മികച്ച നടി എന്ന പ്രധാന അംഗീകാരം അവളെ തേടി വരുമെന്നായിരുന്നു. താൻ ചെയ്തതിൽ നിന്നും എത്രയോ മികവോടെ ഉർവശി ആ റോൾ ഗംഭീരമാക്കിയേനേയെന്നും കൽപ്പന അന്ന് അഭിപ്രായപ്പെട്ടിരുന്നു.
ബാബു തിരുവല്ല സംവിധാനം ചെയ്ത തനിച്ചല്ല ഞാന്‍’ 2012-ല്‍ പുറത്തിറങ്ങിയ ചിത്രമാണ്. ബോബി അവഗാമ നിര്‍മിച്ച ചിത്രത്തില്‍ കെപിഎസി ലളിത, ജഗതി ശ്രീകുമാര്‍, അശോകന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരുകാലത്ത് മലയാള സിനിമയുടെ നിര്‍മ്മാണമേഖലയില്‍ സജീവമായിരുന്ന ബാബു തിരുവല്ല ‘അമരം’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
Post Your Comments