
മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് രമേഷ് പിഷാരടി. പിന്നീട് നടനായും സംവിധായകനായും അവതാരകനായും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് രമേഷ് പിഷാരടി. കൗണ്ടറുകളുടെ രാജാവ് എന്നാണ് രമേഷ് പിഷാരടിയെ കുറിച്ച് മറ്റുള്ളവർ പറയുന്നത്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ കൂടിയാണ് രമേഷ് പിഷാരടി.
സോഷ്യൽ മീഡിയിൽ സജീവമായ രമേഷ് പിഷാരടി പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ചിത്രങ്ങൾക്കൊപ്പം ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷനും കാണും. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയൊരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് വൈറലായിരിക്കുന്നത്.
‘ചെക്ക്’ കിട്ടിയ കാലം മറന്നു എന്ന അടിക്കുറിപ്പോടെ സുഹൃത്തും തിരക്കഥാകൃത്തുമായ ഹരി പി നായർക്കൊപ്പം ചെസ്സ് കളിക്കുന്നൊരു ചിത്രമാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്, ആരാധകർക്കൊപ്പം ഗീതു മോഹൻദാസ്, സിതാര കൃഷ്ണകുമാർ, ദീപ്തി വിധുപ്രതാപ്, രചന നാരായണൻകുട്ടി തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുള്ളത്.
Post Your Comments