CinemaGeneralLatest NewsMollywoodNEWS

മമ്മൂക്കയെ നായകനാക്കി ഒരു സിനിമ ചെയ്യാനായത് ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമാണ് ; മനസ് തുറന്ന് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ

ഒരു വൈദികനായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ദ പ്രീസ്റ്റ്’. ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വൈദികനായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ മമ്മൂക്കയോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍.

അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ ചെയ്യാനായത് തന്റെ ജീവിതത്തിലെ എറ്റവും വലിയ അനുഭവമാണ് എന്നാണ് സംവിധായകന്‍ പറഞ്ഞത്. ഒരു ത്രില്ലര്‍ ചിത്രമാണ് ദ പ്രീസ്റ്റ് എന്നും സവിധായകന്‍ വെളിപ്പെടുത്തി. ലോക് ഡൗണിന് മുന്‍പ് മമ്മൂക്കയെ വെച്ചുളള ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇനി മഞ്ജു വാര്യരെ വെച്ചുളള സീനുകളാണ് പൂര്‍ത്തിയാക്കാനുളളത്. കൊച്ചി, കുട്ടിക്കാനം തുടങ്ങിയവിടങ്ങളിലാകും ബാക്കി ഭാഗങ്ങളുടെ ഷൂട്ടിംഗ് നടക്കുക. അഭിമുഖത്തില്‍ ജോഫിന്‍ ടി ചാക്കോ പറഞ്ഞു.

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കും പുറമെ നിഖില വിമല്‍, വെങ്കിടേഷ്, ബേബി മോണിക്ക, രമേഷ് പിഷാരടി, മധുപാല്‍, ജഗദീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button