ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മിക്ക രാജ്യങ്ങളും ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏറെ ആശങ്കയിലാണ് തമിഴ് നടന്‍ വിജയ്. വിജയ്‌യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് കാനഡയിലാണ്.
കൊറോണ വൈറസ് കാനഡയിലും പ്രശ്നമാണ്. 30000 ത്തിലധികം പോസിറ്റീവ് കേസുകളും 1000ത്തിലധികം മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മകന് നാട്ടില്‍ എത്താന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് താര കുടുംബം. വിജയ്‌യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടില്‍ തന്നെയാണ്.
വിജയിനെ ആശ്വാസിപ്പിക്കാൻ നടൻ അജിത്ത് ഫോണിൽ വിളിച്ചുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. മകൻ സുരക്ഷിതനാണെന്നും ബന്ധുക്കൾക്കൊപ്പമാണെന്നും വിജയ് അജിത്തിനോട് പറഞ്ഞു
Post Your Comments