അച്ഛൻ വിട പറഞ്ഞെങ്കിലും അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷിക ദിനം ഓർക്കുകയാണ് നടി ഭാവന. ഇരുവരുടെയും വിവാഹചിത്രങ്ങൾ പങ്കുവച്ചാണ് നടി ആശംസകൾ നേർന്നത്.
“അച്ഛാ… അമ്മേ… നിങ്ങളെ പോലെ വിസ്മയിപ്പിക്കുന്ന രക്ഷിതാക്കളെ ജീവിതത്തിൽ ലഭിച്ച ഞാനെത്ര അനുഗ്രഹീതയാണെന്ന് പറയുക വയ്യ. യഥാർത്ഥ സ്നേഹം നിങ്ങളിലൂടെ കണ്ട് എന്റെ ഹൃദയം സന്തോഷിച്ചിട്ടുണ്ട്. ഒരു മകളെന്ന നിലയിലും ഞാൻ പൂർണ സന്തോഷവതിയാണ്. വിവാഹ വാർഷികാശംസകൾ. അച്ഛാ… ഞങ്ങളുടെ കൂടെയില്ലെങ്കിലും, നിങ്ങളോട് ഞങ്ങൾക്കുള്ള സ്നേഹം ഒരിക്കലും മരിക്കില്ല. ഒരുപാട് മിസ് ചെയ്യുന്നു അച്ഛാ, ചിത്രത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പം കാണുന്ന കുട്ടി, എന്റെ ചേട്ടനാണ്. ” എന്നാണ് ഭാവന കുറിച്ചു.
കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും വിട്ട് നിൽക്കുന്ന താരം കന്നഡ സിനിമയിൽ സജീവമാണ്.
Post Your Comments