CinemaGeneralLatest NewsMollywoodNEWSUncategorized

സമയം കിട്ടാത്ത അവസ്ഥയാണിപ്പോഴുള്ളത് ; ലോക്ക് ഡൗൺ ദിനങ്ങളെ കുറിച്ച് നടൻ ടിനി ടോം

മാനസികമായും ശാരീരികമായും എല്ലാ സന്തോഷങ്ങളും തരുന്ന നിമിഷങ്ങളാണിത്

ലോക്ക് ഡൗൺ കാലത്തും സമയം കിട്ടുന്നില്ലെന്ന് പറയുകയാണ് നടൻ ടിനി ടോം.
തനിയ്ക്ക് ശരിയ്ക്കും സമയം കിട്ടുന്നില്ലെന്നാണ് താരം പറയുന്നത്. ഏഷ്യനെറ്റ് ഓൺലൈനെ നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറയുന്നത്.

തനിയ്ക്ക് സമയം കിട്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്. ഒരേ പീരിഡ് പോലെയാണ് ഞാനിപ്പോൾ കാര്യങ്ങൾ ക്രമീകരിക്കുന്നത്. നമ്മുടെ കുടുംബത്തോടൊപ്പം ചിലവിടാൻ കിട്ടിയ സമയമാണിത് . അത് നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയണം.പുസ്‍തകങ്ങൾ വായിച്ചും, സിനിമകൾ കണ്ടും, വീട്ടുകാരെ സഹായിച്ചും ദിനങ്ങൾ മികച്ചതാക്കാൻ കഴിയും. രാവിലെ തന്നെ യോഗക്കായി കൂടുതൽ സമയം ചെലവഴിക്കുന്നുണ്ട്. അവാർഡ് സിനിമകൾ കാണുന്നു. പിന്നീട സമയം ലഭിക്കാത്തതു മൂലം കാണാൻ സാധിക്കാത്ത അന്യഭാഷ ചിത്രങ്ങളെല്ലാം ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. വീടിന്‌ മുമ്പിൽ ആലുവ പുഴയാണ് അവിടെ പോയി കുറെ നേരം കാറ്റു കൊണ്ടിരിക്കും. മാനസികമായും ശാരീരികമായും എല്ലാ സന്തോഷങ്ങളും തരുന്ന നിമിഷങ്ങളാണിത്.

വൈകുന്നേരം ആറു മണിക്കുള്ള വാർത്ത സ്ഥിരമായി കാണും . സന്ധ്യ നേരത്തെ പ്രാർഥന കൂടി കഴിയുമ്പോൾ ഒരു ദിവസം പെട്ടെന്ന് തീർന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. പക്ഷെ സമയം ഒന്നും തന്നെ എനിക്ക് നഷ്ടപ്പെടുന്നില്ല. സമയം നന്നായി വിനിയോഗിക്കാൻ കഴിയുന്നുണ്ട്.ചിട്ടയായ ഒരു ദിനചര്യ ലോക്ക് ഡൗണ്‍ സമയത്ത് ഉള്ളത് കൊണ്ട് തന്നെ ഒരിക്കലും ബോറടിയായി എനിക്ക് തോന്നുന്നില്ലെന്നും താരം പറഞ്ഞു.സർക്കാർ സംവിധാനങ്ങളിൽ നിന്നും പഞ്ചായത്ത് തലത്തിൽ നിന്നും ബോധവത്‍കരണ വീഡിയോകൾക്കായി എന്നെ വിളിക്കാറുണ്ട്. എല്ലാം തന്നെ ഞാൻ ചെയ്‍തു കൊടുക്കാറുമുണ്ട്. അത് കണ്ടിട്ട് ഒരാൾക്ക് ലോക്ക് ഡൗണ്‍ നിയമങ്ങൾ പാലിക്കാൻ തോന്നിയാൽ അത് വലിയ കാര്യമായിട്ടാണ് ഞാൻ കരുതുന്നത്.ഒപ്പം എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വിദേശത്തുള്ള കൂട്ടുക്കാരുമായി ഞാൻ വീഡിയോ കോൾ ചെയ്യാറുണ്ട് താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button