രാക്ഷസൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയുടെ ഹരമായി മാറിയ താരമാണ് വിഷ്ണു വിശാല്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ തന്റെ മകനെക്കുറിച്ചുള്ള ട്വീറ്റുമായാണ് എത്തിയിരിക്കുന്നത്.
വെയ്റ്റിങ് റ്റു മീറ്റ് മൈ സണ്‍ ആര്യന്‍, എല്ലാം ഓക്കെയായിട്ട് വേണം അവന് അരികിലെത്താന്‍. ലോക് ഡൗണ്‍ സമയത്ത് മകന്‍ ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒപ്പം ആര്യന്റെ പുതിയ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
വിവാഹമോചനത്തിന് ശേഷം സുഹൃത്തുക്കളായി കഴിയുകയാണ് വിഷ്ണുവും മുന്‍ഭാര്യയും.എന്നാൽ മകന്റെ കാര്യത്തിനായി ഒരുമിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു.
രാക്ഷസന്‍ സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു വിഷ്ണു വിശാലും രജനി നടരാജും തമ്മിൽ നിയമപരമായുള്ള വിവാഹമോചനം നേടിയത്. ഇതിന് ശേഷമാണ് താരം ജ്വാല ഗുട്ടയുമായി പ്രണയത്തിലായത്.
.
Post Your Comments