GeneralLatest NewsMollywood

അത്യാവശ്യമല്ലാത്ത യാത്രകൾക്കല്ലാതെ പുറത്തേയ്ക്കിറങ്ങാൻ പാടില്ല. നിയമലംഘനമാണ് !! പുതിയ സന്തോഷം പങ്കുവച്ച് ബാലചന്ദ്രമേനോന്‍

ഇതിനിടയിൽ ആണ് ലോകം മുഴുവൻ തകിടം മറിച്ച കോവിഡ് 19 ന്റെ വരവ് .ഞാൻ ഈ കുറിപ്പെഴുതുമ്പോൾ കോവിഡിന്റെ ആക്രമണത്തിന് മുന്നിൽ ജീവൻ അടിയറ വെച്ച മനുഷ്യരുടെ എണ്ണം ഒന്നേകാൽ ലക്ഷം താണ്ടിയിരിക്കുന്നു !

മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമെല്ലാമാണ് ബാലചന്ദ്രമേനോന്‍. അദ്ദേഹത്തിന്റെ ഭാഗ്യദിനങ്ങളില്‍ ഒന്നാണ് ഏപ്രിൽ 18. ശോഭനയെ നായികയാകി അവതരിപ്പിച്ച സിനിമയുടെ പേര് എന്നത് മാത്രമല്ല ഏപ്രില്‍ പതിനെട്ട് എന്ന ദിവസം തന്റെ ജീവിതത്തില്‍ വലിയ ഭാഗ്യങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം മുന്‍പും പറഞ്ഞിട്ടുണ്ട്. വീണ്ടുമൊരു ഏപ്രില്‍ പതിനെട്ട് വരുമ്പോള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ രണ്ടാം സീസണ്‍ ആരംഭിക്കുകയാണെന്ന് പറയുകയാണ് താരമിപ്പോള്‍.

ബാലചന്ദ്രമേനോന്‍ പോസ്റ്റ്‌

അങ്ങിനെ ഏപ്രിൽ 18 വരികയായി .
വിചിത്രമായ ഒരു കാര്യം എല്ലാവർഷവും ഏപ്രിൽ 18 സംജാതമാകുമ്പോൾ എന്തെങ്കിലും സന്തോഷകരമായ ഒരു സംഗതി ഒത്തുവരുമെന്നുള്ളതാണ് . എന്നാൽ ഇത്തവണ ആരെങ്കിലും ഏതെങ്കിലും രീതിയിൽ എന്നെ സന്തോഷിപ്പിക്കുന്നതിനു മുൻപ് ഞാൻ സ്വയം എന്നെ സന്തോഷിപ്പിക്കാൻ എന്നങ്ങു തീരുമാനിച്ചു . അങ്ങിനെയാണ് “filmy Fridays ” SEASON 2 അന്ന് തുടങ്ങാം എന്നൊരു തീരുമാനം എടുത്തത്

ഇതിനിടയിൽ ആണ് ലോകം മുഴുവൻ തകിടം മറിച്ച കോവിഡ് 19 ന്റെ വരവ് .ഞാൻ ഈ കുറിപ്പെഴുതുമ്പോൾ കോവിഡിന്റെ ആക്രമണത്തിന് മുന്നിൽ ജീവൻ അടിയറ വെച്ച മനുഷ്യരുടെ എണ്ണം ഒന്നേകാൽ ലക്ഷം താണ്ടിയിരിക്കുന്നു !
ഇവിടെ നിന്നും നിരപരാധികളായ മനുഷ്യരെ ഞൊടിയിടക്കുള്ളിൽ പരലോകത്തേക്കു അയക്കുക മാത്രമല്ല ,ഭൂമിയിൽ അവശേഷിക്കുന്നവരുടെ സാധാരണജീവിതം താറുമാറാക്കി കൂടി ചെയ്യുമ്പോഴാണ് കോവിഡിന്റെ ഭീകരത നാം മനസ്സിലാക്കുന്നത്

ഇന്നിത് വരെ നാം പാലിച്ചിരുന്ന ശീലങ്ങൾ, നിഷ്ഠകൾ , ആചാരങ്ങൾ, വിശ്വാസങ്ങൾ എല്ലാം തകിടം മറിഞ്ഞു .മനുഷ്യർ മനുഷ്യരെ നേർക്ക് നേർ കാണാതായി ….കണ്ടാൽ തന്നെ ഒരു നിശ്ചിത ദൂരത്തു നിന്ന് കാണണം ….ഹസ്തദാനം പോട്ടെ, ദേഹത്തു തൊടാൻ പാടില്ല എന്നാണു .സഹോദരങ്ങളാണെങ്കിലും തൊട്ടാൽ ‘സോപ്പിട്ടു” കൈ കഴുകണം . അത്യാവശ്യമല്ലാത്ത യാത്രകൾക്കല്ലത്തെ പുറത്തേയ്ക്കിറങ്ങാൻ പാടില്ല .ഇറങ്ങിയാൽ നിയമലംഘനമാണ് .ആകെ ഒരു സൗകര്യമുള്ളത് ആരെ വേണമെങ്കിലും ഫോണിൽ കിട്ടും .
“ചേട്ടൻ പുറത്തു പോയിരിക്കുകയാ. ”
“ചേട്ടൻ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുകയാ ”
ഇങ്ങനുള്ള സാധാരണ കള്ളങ്ങൾ പറയാൻ വയ്യാതായി .24 മണിക്കൂറും എന്തൊക്കയോ വെട്ടിപ്പിടിക്കാൻ തെക്കു വടക്കു പാഞ്ഞിരുന്ന മനുഷ്യൻ ഇതാ വീട്ടിൽ കുടുംബത്തിനോടൊപ്പം QUALITY TIME ചെലവഴിക്കാൻ സന്നദ്ധനായിരിക്കുന്നു .

എന്റെ പ്രശ്നം അതൊന്നുമല്ല .”filmy Fridays ” ന്റെ 18 എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ SEASON 1 കഴിഞ്ഞു . SEASON 2 എന്ന് പറഞ്ഞാൽ പത്രക്കാരനായി ഞാൻ മദിരാശിയിൽ എത്തുകയാണ് . SEASON 3 എന്ന് പറഞ്ഞാൽ എന്റെ സിനിമകളുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് . എന്ന് പറഞ്ഞാൽ നിങ്ങള്ക്ക് ഏറ്റവും പ്രിയപ്പെട്ട
SEGMENT എന്ന് എനിക്ക് ഉറപ്പ് .

FULL OF STORIES FROM MY FILM CAREER HITHER TO NEVER SHARED WITH ANY ONE !
കോടമ്പാക്കം കഴിഞ്ഞാലല്ലേ എനിക്കതു തുടങ്ങാൻ പറ്റു .
ഞാൻ കോടമ്പാക്കത്തേക്കു ട്രെയിൻ കയറിയത് ഓർമ്മയുണ്ടല്ലോ ആഗസ്റ്റ് 9 നാണ് .കോടമ്പാക്കത്തു ഞാൻ കാത്തു നിൽക്കാൻ തുടങ്ങിയിട്ട്, അല്ലെങ്കിൽ നിങ്ങൾ എന്റെ കോടമ്പാക്കം ജീവിതം അറിയാനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 8 മാസങ്ങളായി . ഈ കാലതാമസത്തിനു ഞാൻ നിരുപാധികം ഖേദം രേഖപ്പെടുത്തുന്നു , ഒപ്പം ക്ഷമയോടെ കാത്തിരുന്ന നിങ്ങള്ക്ക് പ്രത്യേകമായ നന്ദിയും അറിയിക്കുന്നു .
പലരും ചോദിച്ചു കോവിഡിന്റെ ഒരു തീരുമാനമായിട്ടു പോരെ എന്ന്. എന്നാൽ എനിക്ക് ഇനിയും നിങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ വയ്യ . SEASON 3 വരണമെങ്കിൽ SEASON. 2
ഭംഗിയായി എത്രയും വേഗത്തിൽ പര്യവസാനിക്കണം .

കോവിഡിന്റെ പരിമിതികൾ കാരണം ഞാൻ കൊച്ചിയിലും എഡിറ്റർ തിരുവന്തപുരത്തും ഇരുന്നാണ് എപ്പിസോഡുകൾ തയ്യാർ ചെയ്യുന്നത് . ആരോഗ്യ വകുപ്പ് അനുശാസിക്കുന്നത് രണ്ടു വ്യക്തികൾ തമ്മിൽ മിനിമം ഒരുമീറ്റർ അകൽച്ച വേണമെന്നാണ് . ഇവിടെ ഞാനും എഡിറ്ററും തമ്മിൽ കുറഞ്ഞത് 200 കിലോമീറ്റർ ദൂരമുണ്ട്. .
ഇന്നിതു വരെ നിങ്ങൾ നൽകിയ ആർക്കും അസൂയ തോന്നിക്കുന്ന പ്രോത്സാഹനമായിരുന്നു എന്റെ ശക്തി . ഇനിയുള്ള സീസണുകളിലും ഞാൻ അത് പ്രതീക്ഷിക്കും .നമുക്കൊന്ന് ഉഷാറാക്കാന്നേ !

that’s ALL your honour !

shortlink

Related Articles

Post Your Comments


Back to top button