അവതാരകയായി എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ആര്യ. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ് 2 വില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരം ഷോയിലെ സൌഹൃദങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്നു.
”ആരോടും തനിക്ക് ദേഷ്യമില്ലെന്നും ആര്യ പറയുന്നു. കുറേയെറെ നല്ല ബന്ധങ്ങളാണ് ബിഗ് ബോസില്‍ നിന്നും ലഭിച്ചത്. ഫുക്രു, എലീന, രേഷ്മ ഇവരെല്ലാം ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. അച്ഛനോട് സംസാരിക്കുന്നത് പോലെയാണ് പാഷാണം ഷാജിയോട് സംസാരിക്കാറുള്ളത്. അച്ഛായി എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. തന്നേയും മോളേയും ഒരു പിതാവിനെപ്പോലെയാണ് അദ്ദേഹം നോക്കുന്നത്. വീണ പണ്ടേ എന്റെ കുടുംബത്തിലെ അംഗമാണ്.” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments