പൊതു ഇടത്തുവച്ചു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ദിവ്യങ്ക. ഒരു തിയേറ്ററില്‍ വച്ചുണ്ടായ പ്രശ്നമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വെളിപ്പെടുത്തിയത്.
“ബ്ലാക്കില്‍ടിക്കറ്റ് വില്‍ക്കുന്ന കാലം. അതിനാല്‍ തന്നെ അത്യാവശ്യം നല്ല തിരിക്ക് ഇവിടെ ഉണ്ടായിരുന്നു. ടിക്കറ്റ് എടുക്കാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു. നല്ല തിരക്കുള്ളതിനാല്‍ ഒരാള്‍ അതിനെ മുതലാക്കി തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് തന്നെ കൈ വലിച്ച് ആ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. പിന്നീട് ആയാളെ നാട്ടുകാര്‍ എടുത്തിട്ട് പെരുമാറി. അടിക്കുന്ന സമയത്ത് അയാളുടെ മുഖത്ത് പോലും നോക്കിയിരുന്നില്ല” ദിവ്യങ്ക തനറെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2016 ല്‍ വിവാഹിതയായ ദിവ്യങ്ക ഭര്‍ത്താവ് വിവേക് ദയ്യക്കൊപ്പം മുംബൈയിലാണ് ഇപ്പോള്‍. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്.
Post Your Comments