
ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് നടി കത്രീന കൈഫും മലൈക അറോറയും തമ്മിലുള്ള മൗനമാണ്. എന്നാൽ ഇവർ തമ്മിലുള്ള മൗനം വർഷങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയതാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് ഐബി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
വർഷങ്ങൾക്ക് മുൻപ് സൽമാൻ ഖാന്റെ സഹോദരി അൽവിര ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. പാർട്ടിയിൽ കത്രീന കൈഫും മലൈക അറോറയും പങ്കെടുത്തിരുന്നു. പാർട്ടിക്കിടെ മലൈകയുടെ ഫാഷൻ ലേബലിനെ കളിയാക്കി കത്രീന എത്തിയിരുന്നു. തമാശ രൂപേണയാണ് പറഞ്ഞതെങ്കിലും ഇത് അംഗീകരിക്കൻ മലൈകയ്ക്ക് കഴിഞ്ഞിരുന്നില്ല. പാർട്ടിയ്ക്ക് ശേഷം കത്രീനയുടെ പേരിനെ ചൊല്ലി അൽവിരയും മലൈകയും തമ്മിൽ വാക്ക് തർക്കങ്ങൾ നടന്നിരുന്നു. അർബാസ് ഖാനുമായി മലൈക വിവാഹ മോചനം നടക്കുന്നതിന് മുൻപായിരുന്നു ഈ സംഭവം നടന്നത്. സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഇരു താരങ്ങളും തമ്മിൽ മിണ്ടിയിട്ടില്ല.
അതേസമയം ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് കത്രീന കൈഫും നടനും മലൈക അറോറയുടെ കാമുകനുമായ അർജുൻ കപുറും. ഇവരുടെ സൗഹൃദം ബോളിവുഡിൽ പാട്ടാണ്. സോഷ്യൽമീഡിയ പേജുകളിൽ പസ്പരം ട്രോളുമായി ഇരുവരും പ്രത്യക്ഷപ്പെടാറുണ്ട്.
ലോക്ക് ഡൗൺ കാലത്ത് കത്രീനയെ ട്രോളിയും അർജുൻ രംഗത്തെത്തിയിരുന്നു.ഒപ്പം ലോക്ക് ഡൗണിൽഅർജുൻ കപൂറും നടൻ വരുൺ ധവാനുമായി നടി വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കത്രീന തന്നെയായിരുന്നു ചിത്രം പങ്കുവെച്ചത്.
Post Your Comments