കോമേഡിയനില്‍ നിന്ന് നായകനായി പ്രമോഷന് കിട്ടിയ താരമായിരുന്നു ജഗദീഷ്. നായകനായിട്ടും വീണ്ടും കോമഡി റോളിലേക്ക് മാറാന്‍ ജഗദീഷിന് മടിയുണ്ടായിരുന്നില്ല. ജഗദീഷ് നായകനായ നാല്‍പ്പതോളം സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയപ്പോള്‍ അന്നത്തെ സൂപ്പര്‍ താര നായിക ഉര്‍വശിയും ജഗദീഷിന്റെ ചില സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നു. വലിയ സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ നിറഞ്ഞു നിന്ന ഉര്‍വശി ജഗദീഷിന്റെ നായികയാകുന്നു എന്നറിഞ്ഞപ്പോള്‍ മലയാള സിനിമയില്‍ അത് വലിയ ഒരു ടോക് ആയിരുന്നുവെന്ന് ജഗദീഷ് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുന്നു.
‘എനിക്ക് ഏറ്റവും അടുപ്പമുള്ള ഹീറോയിന് എന്ന് പറയുന്നത് ഉര്‍വശിയാണ്. കാരണം ഞാന്‍ ഒരു കൊമേഡിയന്‍ ആണെന്ന ധാരണ മാറ്റിയിട്ടു അങ്ങനെയല്ല “നിങ്ങളും ഒരു നായകനാണ്” എന്ന് പറഞ്ഞു എനിക്ക് ആത്മവിശ്വാസം നല്‍കിയിട്ടുള്ളത് ഉര്‍വശിയാണ്. ഉര്‍വശി വളരെ സീനിയറായിട്ടുള്ള ഹീറോയിനാണ്. ടോപ് ഹീറോയിന്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന് അവരുടെയൊക്കെ ഹീറോയായിട്ട് ജഗദീഷിന്റെ ഹീറോയായി അഭിനയിച്ചപ്പോള്‍ മലയാള സിനിമയില്‍ അത് വലിയ ചര്‍ച്ചയായി. ‘ഉര്‍വശി താഴോട്ട് പോയി ഇതാ ജഗദീഷിന്റെ നായികയായിരിക്കുന്നു’, എന്ന് വരെ പറഞ്ഞു. ആ സമയത്ത് അത് വകവയ്ക്കാതെ എന്റെ നായികയായി ആറോ ഏഴോ സിനിമകളില്‍ ഉര്‍വശി അഭിനയിച്ചു. എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഉര്‍വശിയെ ഒരുപാട് പേര് അന്ന് പരിഹസിച്ചിരുന്നു. ഞാനും ഉര്‍വശിയും ഒന്നിച്ചഭിനയിച്ച ഭാര്യ, സ്ത്രീധനം, സിംഹവാല മേനോന്, ഇഞ്ചക്കാടന് മത്തായി ആന്‍ഡ് സണ്‍സ് എല്ലാം സൂപ്പര്‍ ഹിറ്റായ സിനിമകള്‍ ആയിരുന്നു’. ജഗദീഷ് പറയുന്നു.
Post Your Comments