
മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി, അവതാരകയായും അടിപൊളി ഗാനാവതരണത്തിലൂടെയും നമ്മുടെ മനസുകളെ കീഴടക്കിയ ഗായിക.
പ്രതിസന്ധിയിലായ കലാകാരൻമാരെ സഹായിക്കുന്ന റിമിയെക്കുറിച്ച് സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.
വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങൾ ചെയ്തിരിക്കുന്നു ആരോക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാൻ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്, എന്നാണ് രഞ്ജു കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം .
എനിക്കറിയാവുന്ന റിമി റ്റോമി ഇതാണ്, മനസ്സറിഞ്ഞ് മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്,, ഇപ്പോൾ മാത്രമല്ല എത്ര എത്ര സഹായങ്ങൾ എത്രയൊ പേർക്ക് ചെയ്തിരിക്കുന്നു, വീട്, വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങൾ ചെയ്തിരിക്കുന്നു ആരോക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാൻ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്, Love you..
Post Your Comments