മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിര. ഇപ്പോഴിതാ ചിത്രത്തിലെ സംവിധായകന്റെ ചില ബ്രില്ല്യൻസുകൾ കണ്ടെത്തിയിരിക്കുകയാണ് മഹേഷ് കടമ്മനിട്ട എന്ന പ്രേക്ഷകൻ. സിനിമയിലെ പൊലീസ് കഥാപാത്രങ്ങളെ ഉൾപ്പടെയുള്ള പ്രായത്തെപ്പറ്റിയും അവരുടെ യൂണിഫോമിലെ കൃത്യതയെപ്പറ്റിയുമാണ് പ്രേക്ഷകൻ പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം……………………………….
സ്പോയിലർ അലേർട്ട് – ഈ ചിത്രം ഇപ്പോൾ കാണാത്തവർ ചുരുക്കം ആയിരിക്കും, എങ്കിലും എന്റെ കടമ ആയതുകൊണ്ട് ജാഗ്രത. പടം ഇനിയും കാണാത്തവർ കണ്ടതിനു ശേഷം വായിക്കുക.
മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകനിൽ നിന്നും ഇങ്ങനെ ഒരു ക്രൈം ത്രില്ലർ വളരെ അപ്രതീക്ഷിതമായിരുന്നു. അദ്ദേഹത്തിന്റെ ബ്രില്ല്യൻസുകൾ അന്വേഷിച്ചു ഞാൻ എത്തിയത് വീണ്ടും എന്റെ ഇഷ്ട മേഖല ആയ ചില പൊലീസ് കഥാപാത്രങ്ങളിലേക്കാണ്.
ഇവിടെ വളരെ റിയലിസ്റ്റിക് ആയാണ് കഥാപാത്രങ്ങളുടെ ഡെസിഗ്നേഷൻ/ പ്രായം ചെയ്തിരിക്കുന്നത്.
*ചിത്രത്തിൽ ഡിസിപി ആയി വരുന്ന ഉണ്ണിമായ പ്രസാദ് ഒരു 35 വയസ്സ് തോന്നിക്കുന്നു, വളരെ കറക്റ്റ് ആണ് പ്രായം. ഐപിഎസ് കിട്ടിയാൽ ആദ്യം ASP, SP, DCP ആകാൻ സാധ്യത ഉണ്ട്, ഒരു 22-25 വയസ്സിനുള്ളിൽ സർവീസിൽ കയറിയാൽ.
*എസിപി ആയ ജിനു ജോസഫ് ഒരു 45-50 വയസ്സ് തോന്നിക്കുന്നു, ഇതും വളരെ റിയലിസ്റ്റിക് ആണ്. ആദ്യം എസ്ഐ ആയി സർവീസിൽ കയറി CI, DYSP, ACP യിൽ എത്തിയിരിക്കുന്നു. എസ്ഐ ആയി കയറുമ്പോൾ പ്രായം ഒരു 30 തോന്നിക്കുന്നു. 20 കൂടുതൽ വർഷം സർവീസിൽ എസിപി ആകാൻ സാധ്യത ഉണ്ട്.
*കമ്മിഷനർ ആയി വരുന്ന ആൾ ഡിഐജി, ഐജി റാങ്ക് ഉള്ള ഉദ്യോഗസ്ഥനാണ്, പ്രായം ഒരു അൻപതിൽ കൂടുതൽ തോന്നിക്കുന്നുമുണ്ട് . സർവീസിൽ 22-25 വയസിൽ കയറിയാൽ ASP, SP, Senior SP, DIG ആകാൻ സാധ്യത ഉണ്ട് ഒരു 25-30 വർഷം സർവീസിൽ.
*പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി–യുടെ പ്രായവും കറക്റ്റ് ആണ് 30-35.
*ഡോ. ബെഞ്ചമിൻ ചെറുപ്പത്തിൽ കാണിക്കുന്നത് ഒരു 17-18 വയസുള്ള പയ്യനായിട്ടാണ്. പിന്നീട് കാണുന്നത് 40-45 വയസ്സുകാരനായും. ഈ ടൈം ഗ്യാപ്പ് വളരെ കൺവിൻസിങ് ആണ്.
ഇത്രയൊക്കെ കൃത്യമായി വയസ്സ്, ഇവിടെ ചെയ്യണമെങ്കിൽ വളരെ നല്ല രീതിയിൽ ഹോം വർക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ്. പല ചിത്രങ്ങളിലും ഈ പ്രായം യൂണിഫോം ഡെസിഗ്നേഷൻ അത്ര കൺവിൻസിങ് ആയിട്ട് തോന്നാറില്ല. ഇതിനു Midhun ഒരു കയ്യടി അർഹിക്കുന്നു. ഇത്രയൊക്കെ ബ്രില്ല്യൻസ് കണ്ടുപിടിച്ചപ്പോഴും ചില പാളിച്ചകൾ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.
*കൊല്ലപ്പെടുന്ന സിഐയുടെ പ്രായം 50ൽ കൂടുതൽ തോന്നിക്കുന്നുണ്ട് , അതും വിശ്വസനീയമാണ്. ഹെഡ് കോൺസ്റ്റബിൾ ആയിട കയറി പിന്നീട് ഹെഡ് കോൺസ്റ്റബി, ASI, SI.. but chances of becoming CI is doubtful. (One possibility is that he wrote SI test after getting into service…)
* how did the victims have Zolpidem Drug in their body… Injection/ inhalation not clear
*മറ്റൊരു സന്ദർഭം , സൈക്കോ സൈമണിന്റെ എഫ്ഐആർ കോപ്പി കാണിക്കുന്നുണ്ട്, അതിൽ പ്രാഥമിക അന്വേഷണം നടത്തിയത് ഒരു സിഐ ആണെന്നും പറയുന്നു, പക്ഷേ സീൻസ് കാണിക്കുമ്പോൾ അന്വേഷണം നടത്തുന്നത് എസ്ഐ ആണ്. പിന്നീട് അറസ്റ്റ് ചെയ്യുമ്പോൾ എസ്ഐയും ഡിവൈഎസ്പിയും ആണ് പുറത്തേക്കു പ്രതിയെ കൊണ്ടുവരുന്നത്, സിഐയെ കാണിക്കുന്നില്ല.
*Age of Rebecca didn’t seem convincing. Maybe we have a perception about Nikhila Vimal’s age.
ഇതൊക്കെ വളരെ minimal errors ആയിട്ട് കാണാൻ ആണ് എനിക്ക് ആഗ്രഹം കാരണം ഇങ്ങനെ ഒരു investigation thriller ഒരുക്കാൻ വളരെ നല്ല രീതിയിൽ പരിശ്രമിച്ചിട്ടുണ്ട് സംവിധായകൻ . അതിനു മുൻപിൽ ഇതൊക്കെ നിസ്സാരം.
Dear Midhun Manuel you have made me your fan and I will be eagerly waiting for your next flick.
N.B: I have edited the above post after some clarification. I thank the people who cleared my doubts. Hope the director will give his feedback on this post…
Post Your Comments