മലയാളത്തിൽ സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു, മഞ്ജു വാര്യരുടെ വേഷത്തില്‍ തെലുങ്കിലെത്തുക തൃഷയായിരിക്കുമെന്നും സൂചനകളുണ്ട്.
വൻ ഹിറ്റായി മാറിയ സഹോ എന്ന ചിത്രം സംവിധാനം ചെയ്ത സുഗീത് ആണ് ‘ലൂസിഫർ’ തെലുങ്കിൽ ഒരുക്കുന്നത്,, തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ റോളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട് ,,മോഹൻലാലിന്റെ കഥാപാത്രമായാണ് ചിരഞ്ജീവി എത്തുന്നത്,, അതിനൊപ്പം തന്നെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നിലവിൽ ‘ആചാര്യ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷമേ ‘ലൂസിഫർ’ റീമേയ്ക്ക് ആരംഭിക്കൂ,,, ‘ലൂസിഫറി’ന്റെ റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയതായാണ് തെലുങ്ക് സിനിമാലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കഴി്ഞ്ഞ വർഷം 2019 മാര്‍ച്ച് 28ന് പുറത്തിറങ്ങിയ ലൂസിഫര്‍ നടന് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു.,,200 കോടിയാണ് ചിത്രം ആഗോളതലത്തില്‍ വാരിക്കൂട്ടിയത്,, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നു.
Post Your Comments