മീശ മാധവന് എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന പാട്ടിലൂടെ മലയാളി മനസ് കീഴടക്കിയ ഗായികയും അവതാരകയുമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമിയുടെ പുത്തന്‍ വിശേഷമാണ് ഇപ്പോള്‍ ചര്‍ച്ച. രസകരമായൊരു വീഡിയോയ്ക്ക് ഒപ്പമാണ് താരം പുതിയ വിശേഷം പങ്കുവച്ചിരിക്കുന്നത്.
ടിക് ടോകിലാണ് റിമിയുടെ പ്രകടനങ്ങള്‍ ഇനി കാണാന്‍ കഴിയുക. ‘മിന്നും കിനാവിന് തിരിയായി എന്‍ മിഴിയില്‍’ എന്ന് തുടങ്ങുന്ന പാട്ടിനൊപ്പം അഭിനയിക്കുന്ന വീഡിയോ ആയിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ റിമി പങ്കുവെച്ചത്. ഈ പാട്ട് പാടിയത് ശ്രേയ ഘോഷാലും എന്റെ സഹോദരന് ഹരിയുമാണ്. കംപോസ് ചെയ്തത് കൈലാസ് ആണെന്നും ഇനി ടിക് ടോകില്‍ ഉണ്ടെന്നുമായിരുന്നു വീഡിയോയ്ക്ക് ക്യാപ്ഷനിട്ടത്.
ഇതിന് താഴെ കൈലാസ് മേനോന് അടക്കമുള്ളവര്‍ കമന്റുകളുമായി എത്തിയിരുന്നു. ഇനി ഇതില്‍ കൂടുതല്‍ ടിക് ടോക് വീഡിയോസ് കാണാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.
Post Your Comments