CinemaGeneralLatest NewsMollywoodNEWS

ഞാനിഷ്ടപ്പെടുന്നത് റൊമാന്റിക് മൂവീസ് ചെയ്യാനാണ്; ​ഗൗതം വാസുദേവ് മേനോൻ

നായകന്മാരോടു കഥ പറയുമ്പോൾ അവർ റൊമാൻസ് മാത്രം പോരാ, ആക്‌ഷനും വേണം

സൂപ്പർ ഹിറ്റ് സംവിധായകനായ ഗൗതം വാസുദേവ് മേനോന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ചിമ്പു, തൃഷ എന്നിവർ നായകനും നായികയുമായി എത്തിയ വിണ്ണൈത്താണ്ടി വരുവായ എന്ന റൊമാന്റിക് ഡ്രാമ.

ഇതുവരെ താൻ ചെയ്തതിലെ ഏറ്റവും പ്രിയ സിനിമ ‘വിണ്ണൈ താണ്ടി വരുവായാ’ തന്നെ ആണെന്നാണ് ഗൗതം മേനോൻ പറയുന്നത്,,, വളരെ കാൻഡിഡ് ആയി, റിയലായി ഷൂട്ട് ചെയ്ത ഫിലിം ആണത്,, അതിൽ ത‍ൃഷ നടന്നു വരുന്ന സീനിൽ സാരിയുടെ മുന്താണി പറക്കുന്നതു പോലും നാചുറലായി വന്നതാണ്,, അതിൽ പകുതി രംഗങ്ങളിലും താരങ്ങൾ അഭിനയിക്കുമ്പോൾ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു.

അതിന്റെ കാരണം, റിഹേഴ്സൽ ചെയ്ത സമയത്ത് ഷൂട്ട് ചെയ്യുകയായിരുന്നു കുറേ സീനുകൾ,, നമ്മൾ നായകന്മാരോടു കഥ പറയുമ്പോൾ അവർ റൊമാൻസ് മാത്രം പോരാ, ആക്‌ഷനും വേണം എന്നു പറയുന്നതിനാൽ ആക്‌ഷനിലേക്കു പോകുന്നതാണ്,, യഥാർഥത്തിൽ ഞാനിഷ്ടപ്പെടുന്നത് റൊമാന്റിക് മൂവീസ് ചെയ്യാനാണ്,, ഗൗതം മേനോൻ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button