
മലയാളത്തിന്റെ പ്രിയ താരങ്ങളാണ് ജയറാമും മകന്‍ കാളിദാസും. ബാലതാരമായി അഭിനയ രംഗത്തേയ്ക്ക് എത്തിയ കാളിദാസ് ഇപ്പോള്‍ നായകനായി മുന്നേറുകയാണ്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ സിനിമയുടെ വിശേഷങ്ങള്‍ 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍ത്തെടുക്കുകയാണ് കാളിദാസ്.
സത്യന്‍ അന്തിക്കാട് ഒരുക്കിയ ജയറാം കേന്ദ്ര കഥാപാത്രമായി എത്തിയ ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ജയറാമിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും മകനായാണ് കാളിദാസ് എത്തിയത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ രസകരമായ ഒരു അനുഭവം സത്യന്‍ അന്തിക്കാട് ആ ചിത്രത്തിന്‍റെ പരസ്യത്തിനായി ഉപയോഗിച്ചിട്ടുണ്ട്. രസകരമായ ഒരു പോസ്റ്റര്‍ പങ്കുവച്ചാണ് കാളിദാസ് 20 വര്‍ഷം മുന്‍പുള്ള വിഷു ദിനത്തിന്റെ ഓര്‍മ്മ പുതുക്കിയത്.
“സീതാലക്ഷ്മിയെ നോക്കി ഇടറിയ ശബ്ദത്തില്‍ ജയറാം കാളിദാസിനോട് പറഞ്ഞു ‘മോനേ, ഇതാണ് നിന്റെ അമ്മ!’ ക്യാമറയുടെ പുറകില്‍ മകന്റെ അഭിനയം ശ്രദ്ധാപൂര്‍വ്വം കണ്ടു നിന്ന പാര്‍വ്വതിയെ ചൂണ്ടിക്കാണിച്ച് കാളിദാസ് ചോദിച്ചു ‘അച്ഛാ, അതല്ലേ എന്റെ അമ്മ..?'” 20 വര്‍ഷം മുന്‍പ് ഒരു വിഷു ദിനത്തിലാണ് തനിക്ക് ഈ ക്യൂട്ട് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എന്ന് കുറിച്ചുകൊണ്ട് പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് കാളിദാസ് ഇപ്പോള്‍.
https://www.instagram.com/p/B-8lTU1nXUw/?utm_source=ig_web_copy_link
Post Your Comments