പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് ഇതിഹാസ താരം അനില്‍ കപൂര്‍ സുനിതയെ വിവാഹം ചെയ്തത്. വിവാഹശേഷം മധുവിധുവിന് ഭാര്യ സുനിത കപൂറിന് ഒറ്റയ്ക്ക് പോവേണ്ടി വന്നതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അനില്‍ കപൂര്‍.
ഒരു സിനിമാസ്റ്റൈല്‍ പ്രണയമാണ് താരത്തിന്റെത്. പണക്കാരിയായ നായിക, ദരിദ്രനായ നായകന്‍.. പ്രണയകാലങ്ങളില്‍ ശക്തമായ പിന്തുണ നല്‍കി നായകന്‍റെ വിജയത്തിനായി കാത്തിരുന്നവള്‍. ഒടുവില്‍ നായകന്‍ പണക്കാരനാകുന്നു, ഇരുവരും വിവാഹം കഴിക്കുന്നു. ഇത് തന്നെയാണ് അനില്‍ കപൂറിന്റെ ജീവിതത്തിലും നടന്നത്. എന്നാല്‍ സുനിത വിവാഹം കഴിക്കണമെങ്കിൽ രണ്ട് നിബന്ധനകൾ അനിലിന് മുന്നിൽ വച്ചിരുന്നു. ഒന്ന് വീടും രണ്ടു ഒരു പാചകക്കാരനും. മേരി ജംഗ് എന്ന ചിത്രത്തോടെയാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. അതിനെക്കുറിച്ച് അനില്‍ പറയുന്നതിങ്ങനെ…
“മേരി ജംഗ് എന്ന സിനിമ ലഭിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചാലോ എന്ന് സുനിതയോട് ചോദിക്കുന്നത്. ഞാന്‍ കരുതി ഇനി വീടാവും, അടുക്കള വരും, സഹായി വരും … ഉടന്‍ സുനിതയെ വിളിച്ച് നമുക്കു നാളെ വിവാഹിതരാകാം നാളെയല്ലെങ്കില്‍ പിന്നെയൊരിക്കലും നടക്കില്ലെന്നു പറഞ്ഞു..അടുത്ത ദിവസം പത്തുപേരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹിതരായി. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഷൂട്ടിനു പോയി, അപ്പോള്‍ മാഡം ഞാനില്ലാതെ വിദേശത്ത് തനിച്ച് ഹണിമൂണിനു പോയിരിക്കുകയായിരുന്നു.”
വിവാഹ ജീവിതത്തിന്ലെ പരിപൂര്‍ണ്ണ സന്തോഷത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ”കഴിഞ്ഞ നാല്‍പത്തിയഞ്ചു വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചാണ്, നാല്‍പത്തിയഞ്ചു വര്‍ഷത്തെ സൗഹൃദവും പ്രണയവും കൂട്ടുകെട്ടും…തികഞ്ഞ അമ്മയും ഭാര്യയുമാണ് അവള്‍” അനില്‍ കപൂര്‍ പറഞ്ഞു. എല്ലാ ദിവസവും ഞാന്‍ ഉത്സാഹവാനായി എഴുന്നേല്‍ക്കുന്നതിനു പിന്നിലെ കാരണക്കാരി. അതിനു കാരണം എന്താണെന്നറിയാമോ? ഇന്നലെയല്ലേ ഞാന്‍ നിനക്കു കുറേ പണം തന്നതെന്നു ചോദിക്കുമ്പോള്‍ അതെല്ലാം തീര്‍ന്നുവെന്ന് അവള്‍ പറയും. ഉടന്‍തന്നെ ബെഡില്‍ നിന്നു ചാടി ഞാന്‍ ജോലിക്കായി ഓടും.” അദ്ദേഹം പങ്കുവച്ചു
Post Your Comments