GeneralLatest NewsMollywood

അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് അത് സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും; മകളെക്കുറിച്ച് ഗായിക ചിത്ര

ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ നിത്യ ലോകത്തേക്ക് പോകുമെന്നും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.

ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ ഈ കൊറോണ കാലത്ത് മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. കൃഷ്ണഭക്തകൂടിയായ ഗായികയുമായ കെഎസ് ചിത്രയെ സംബന്ധിച്ചിടത്തോളം വിഷു ദിനം സങ്കടത്തിന്റെ ദിവസം കൂടിയാണ്. പതിനഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ മകള്‍ നന്ദന നഷ്ടപ്പെട്ട ദിനം കൂടിയാണ്.

2002 ഡിസംബര്‍ രണ്ടിനായിരുന്നു ചിത്രയ്ക്ക് നന്ദന ജനിച്ചത്. 2011 ലെ വിഷു നാളിലാണ് ദുബായിലെ നീന്തല്‍ കുളത്തില്‍ വീണ് നന്ദന മരിക്കുന്നത്. മകളുടെ ഓര്‍മ്മ ദിനത്തില്‍ വികാരഭരിതയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ചിത്ര. ട്വിറ്ററിലൂടെ മകളുടെ ഫോട്ടോ അടക്കം പങ്കുവെച്ചിരിക്കുകയാണ് താരം.

‘ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ നിത്യ ലോകത്തേക്ക് പോകുമെന്നും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതൊരു സൗഖ്യപ്പെടലാണെന്നും കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് അത് സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും. ആ മുറിവ് ഇപ്പോഴും വേദന നിറഞ്ഞതാണ്. മിസ് യു നന്ദന’… ട്വിറ്ററില്‍ ചിത്ര കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button