യുവനടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച തന്റെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് പേജിനെതിരേ നടി സ്വാസിക രംഗത്ത് വന്നിരുന്നു. പേജിനെതിരേ സെെബര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും വ്യക്തമാക്കിയ താരം പേജ് റിപ്പോര്‍ട്ട് ചെയ്യാനും ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് എത്തിയിരിക്കുകയാണ് നടി.
”എല്ലാവര്ക്കും നന്ദി . എന്റെ പേരില്‍ തുടങ്ങിയ ആ ഫേക്ക് പേജ് ഇപ്പോള്‍ നിലവില്‍ ഇല്ല. നിങ്ങളുടെ സപ്പോര്‍ട്ട് ആണു ഇതിനു കാരണം. എന്നും എപ്പോഴും അത് കൂടെ ഉണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു.- സ്വാസിക” സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു
Post Your Comments