കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടന് വിജയ്യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടില്‍ തന്നെയാണ്. എന്നാൽ മകന് ജെയ്സണ്‍ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കാനഡയിൽ 24000ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറില്പരം മരണങ്ങളുമാണ് കൊറോണ വൈറസ് മൂലം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുത്തച്ഛന്റെയും അച്ഛന്റെയും പാത പിന്തുടര്ന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്സണും തിരിയുന്നത്. അതിന്റെ ഭാഗമായി കാനഡയില്‍ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ്.ഇതിനിടയില്‍ ജെയ്സണ്‍ ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments