CinemaGeneralLatest NewsMollywoodNEWS

‘സാറേ ഈ കുട്ടി ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല’ ; ചിത്രവുമായി നടൻ ഷറഫുദ്ദീന്‍

ചിത്രത്തിലെ ബെഞ്ചമിന്റെ ഡയലോഗുകള്‍ ഇന്നും ആരാധകര്‍ നെഞ്ചേറ്റുന്നു.

ഈ വർഷം മലയാളത്തൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. ചിത്രം കഴിഞ്ഞ ദിവസം ടെലിവിഷനിൽ സംപ്രക്ഷണം ചെയ്തതോടെ  വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തില്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റിന്റെ വേറിട്ടൊരു വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബനെ കണ്ട് അമ്പരന്ന ആളുകള്‍ ഷറഫുദ്ദീന്റെ കഥാപാത്രത്തെയും പ്രശംസിച്ചിരുന്നു.

പ്രേമം എന്ന ചിത്രത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രമായി പ്രേക്ഷകരെ ചിരിപ്പിച്ച ഷറഫുദ്ദീന്‍ തന്നെയാണോ ഡോ ബെഞ്ചമിന്‍ ലൂയിസ് എന്ന സൈക്കോ കില്ലറായി വന്നതെന്ന അതിശയം ഇപ്പോഴും ആരാധകരില്‍ നിന്നും വിട്ടുമാറിയിട്ടില്ല. ചിത്രത്തിലെ ബെഞ്ചമിന്റെ ഡയലോഗുകള്‍ ഇന്നും ആരാധകര്‍ നെഞ്ചേറ്റുന്നു. ഇപ്പോഴിതാ ഷറഫുദ്ദീന്‍ പങ്കുവെച്ച പുതിയൊരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വീട്ടില്‍ ലാപ്‌ടോപ്പിനു മുന്നിലിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
അച്ഛനെ പണിയെടുക്കാന്‍ സമ്മതിക്കാതെ തോളത്തു കയറിയിരുന്ന് മകള്‍ ദുവ ഒപ്പമുണ്ട്. ‘സാറേ ഈ കുട്ടി ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ ഷറഫുദ്ദീന്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button