സിനിമാ തിരക്കുകള്‍ക്കിടയില്‍ വീണ് കിട്ടിയ അവധി ദിനങ്ങൾ കുടുംബത്തിനൊപ്പം ചിലവഴിക്കുകയാണ് നടി ലിയോണ ലിഷോയി. അച്ഛനും ഞാനും വീട്ടിലുണ്ടാവുന്നത് വളരെ കുറിച്ചായിരുന്നു. ഇപ്പോള്‍ എല്ലാവര്ക്കും ഒന്നിച്ചിരിക്കാന്‍ പറ്റുന്നുണ്ടെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ ലിയോണ പറയുകയാണ്.
കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഇത്രയധികം ദിവസം വീട്ടില്‍ ഇരിക്കാന്‍ കിട്ടുന്നത്. അഞ്ചാറ് മാസമായി നല്ല തിരക്കിലായിരുന്നു. ഷൂട്ട് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തെ ബ്രേക്ക് മാത്രം എടുത്തിട്ട് അടുത്ത പടത്തിന് ജോയിന്‍ ചെയ്യും. കുറച്ചധികം ബ്രേക്ക് കിട്ടിയാല്‍ യാത്ര പോകും. ഇതായിരുന്നു സ്ഥിരം രീതി. ഇപ്പോള്‍ വീട്ടിലെ കുട്ടിയായി ഇരിക്കുകയാണ്. വര്‍ക്കൗട്ടാണ് പ്രധാന പരിപാടി. പിന്നെ അത്യാവശ്യം വായനയുണ്ട്. ചിത്രം വരക്കലുണ്ട്. അത് കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്തതിന്റെ ബുദ്ധിമുട്ടൊന്നുമില്ല താരം പറഞ്ഞു.
ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങള്‍ കുറച്ച് ബുദ്ധിമുട്ട് തോന്നി. എന്നാലും നമുക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും ഈ നിയന്ത്രണങ്ങള്‍ നല്ലതാണ് നടി പറഞ്ഞു.
ഒപ്പം ലോക് ഡൗണ്‍ കഴിഞ്ഞാല്‍ എന്ത് ചെയ്യും എന്നുള്ള ചോദ്യത്തിന് നാട് മുഴുവന്‍ കാണണെമെന്നുണ്ട്. കുറേ ദിവസമായി വീട്ടില്‍ തന്നെ ഇരിക്കുന്നതല്ലേ. ചിലപ്പോള്‍ ഏതേലും റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചേക്കും. തിയേറ്ററൊക്കെ തുറന്നാല്‍ ചിലപ്പോള്‍ സിനിമയ്ക്ക് പോകും. അല്ലേല്‍ ഷോപ്പിംഗ്, വെറുതെ കാറെടുത്ത് ഡ്രൈവ് ചെയ്യാനും ഇഷ്ടമാണെന്നും താരം പറഞ്ഞു.
ഇപ്പോൾ നന്നായി ഭക്ഷണം കഴിക്കുന്നുമുണ്ട്. വര്‍ക്കൗട്ടിന് ഇപ്പോള്‍ നല്ല സമയം ചെലവഴിക്കുന്നതും അതു കൊണ്ടാണ്. പഴയ സുഹൃത്തുക്കളെ ഒക്കെ തിരിച്ച് പിടിക്കാന്‍ ഈ ലോക് ഡൗണ്‍ കാലം സഹായിച്ചെന്നും നടി വ്യക്തമാക്കി.
Post Your Comments