
പ്രിയനന്ദനൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സൂഫി പറഞ്ഞ കഥ’. ചിത്രത്തിലെ നായികാകഥാപാത്രത്തിനു വേണ്ടി മലയാളത്തിലെ പല നടിമാരെയും സമീപിച്ചിരുന്നുവെന്നും എന്നാൽ പലരും പ്രതിഫലം കൂട്ടിചോദിക്കുകയായിരുന്നുവെന്നും പറയുകയാണ് പ്രിയനന്ദനൻ. സിനിമയിൽ സെക്സ് ഉള്ളതുകൊണ്ട് പ്രതിഫലം കൂട്ടി തരണമെന്നായിരുന്നു ഇവരുടെ നിബന്ധനകളെന്നും സംവിധായകൻ പറയുന്നു. സോഷ്യൽ മീഡിയിലൂടെയാണ് അദ്ദേഹം ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രിയനന്ദന്റെ വാക്കുകൾ ഇങ്ങനെ :
അമ്പലവും പള്ളിയും നിൽക്കുന്നിടത്തു തന്നെ നിൽക്കട്ടെ നമ്മുടെ ഹൃദയങ്ങൾക്കിടയിൽ മതിലുകൾ പാടില്ല. (ബഷീർ)
എന്റെ മൂന്നാമത്തെ സിനിമയായിരുന്നു സൂഫി പറഞ്ഞ കഥ. തമ്പി ആന്റണിയുംപ്രകാശ് ബാരയും കാരണമാണ് ഈ സിനിമ സംഭവിച്ചത്. ഒരുപക്ഷേ 16 എംഎം എന്ന ഫോർമാറ്റിൽ നിന്നു മാറി ഷൂട്ട് ചെയ്ത സിനിമയും സൂഫി പറഞ്ഞ കഥയാണ്.
സിനിമ അറിയാൻ നടക്കുന്ന ആരംഭകാലത്ത് ഭയം കലർന്ന ബഹുമാനത്തോടെമാത്രമെ ഞാൻ ക്യാമറമാൻ കെ.ജി. ജയേട്ടനെ കണ്ടിരുന്നത്.(കെ.ആർ മോഹനേട്ടന്റെയും , മണിലാലിന്റെ യുമൊക്കെ വർക്കുകളിൽ ജയേട്ടനായിരുന്നു ക്യാമറ. ഞാൻ സംവിധാന സഹായിയും ). ഞാൻ സിനിമ ചെയ്യാൻ തുടങ്ങിയപ്പൊ ജയേട്ടനെ വിളിക്കാനൊന്ന് ഭയപ്പെടുകയും ചെയ്തിരുന്നു.
പുലിജന്മത്തിന്റെ ക്യാമറമാനും ജയേട്ടൻ തന്നെയായിരുന്നു. ആ സിനിമ വർക്ക് ചെയ്യുമ്പോൾ ഞാൻ തിരിച്ചറിഞ്ഞു. നമ്മൾ പഠിക്കാനും അറിയാനും വേണ്ടിയുള്ള ഒച്ചകൾ ഒരുപക്ഷേ മറക്കാൻ കഴിയാത്ത ശ്രദ്ധയുടെ അടയാളമാകാനായിന്നുവെന്ന് . ഈ സിനിമക്ക് മികച്ച ഛായഗ്രഹകനുള്ള സംസ്ഥാന അവാർഡും ജയേട്ടനായിരുന്നു.
മതം എന്നതിനേക്കാൾ സ്നേഹം, പ്രണയം എന്നൊക്കെ പറയുന്നതിന് വ്യാഖ്യാനങ്ങളുടെ മറുകരയുണ്ടെന്ന് സൂഫി എന്നെ അനുഭവപ്പെടുത്തിയിട്ടുണ്ട്.എന്താണ് പാരമ്പര്യം എന്നതല്ല എന്താണ് പാരസ്പര്യം എന്നതാണ് മുഖ്യമെന്നും അറിയാനുള്ള വഴിയും സൂഫിയിലുണ്ട്. കലാകൗമുദിയിൽ ഖണ്ഡശയായി വരുന്ന കാലത്ത് വായിക്കുമ്പോൾ ഞാൻ സ്വപ്നത്തിന്റെ നൂലിൽ ഒരിക്കലും ചേർത്തു വെച്ചിരുന്നില്ല സൂഫിയെ.
കെ.പി.രാമനുണ്ണി ആദ്യമായ് തിരക്കഥ രചിച്ചതും സൂഫിക്കു വേണ്ടി തന്നെ. ഈ സിനിമയിലെ നായികയ്ക്കു വേണ്ടിമലയാളത്തിലെ പലരെയും സമീപിച്ചിരുന്നു. അവരുടെ സമീപനമെന്നു പറയുന്നത് സിനിമയിൽ സെക്സ് ഉണ്ട് അതുകൊണ്ട് പ്രതിഫലം കൂട്ടി തരണമെന്നൊക്കെയായിരുന്നു. അഭിനയവും സെക്സും തമ്മിലുളള ബന്ധമെന്നത്
പണമാണോ എന്ന് ഞാൻ ചിന്തിക്കാതെയുമിരുന്നില്ല. ഇവിടെയൊക്കെയാണ് ഷർബാനി പ്രസക്തമാകുന്നതും അഭിനേത്രി വെറും നടിയാകുന്നതും. ആർട്ടിസ്റ്റാകുന്നതും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഷർബാനി ബോധ്യമാക്കി തന്നു .
തന്റെ 25 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ഈ സിനിമയിലൂടെ മോഹൻ സിത്താരക്ക് ലഭിച്ചു. “തെക്കിനികോലായാ ചുമരിൽ ഞാനെന്റെ ” അതി മനോഹരമായ വരികൾ എഴുതിയ റഫീക് അഹമ്മദിനുമായിരുന്നു ഗാനരചനക്കുള്ള സമ്മാനവും. തമ്പിച്ചായനും പ്രകാശ് ബാരയ്ക്കും ഒരിക്കൽ കൂടി നന്ദി.
Post Your Comments