ഈ ലോക്ഡൌന്കാലത്ത് രാമായണം പുനസംപ്രേക്ഷണം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ സമയത്ത് , സ്കൂളിലെ രാമായണ നാടകത്തിൽ സീതയായി എത്തിയ താര സുന്ദരിയുടെ ചിത്രം വൈറല്‍ ആകുന്നു.
ബോളിവുഡ് നടി കങ്കണ റണാവത്ത് ആണ് സീതയായി എത്തിയത്. സഹോദരിയും കങ്കണയുടെ സോഷ്യല്‍ മീഡിയ മാനേജരുമായ രംഗോലി ചന്ദേലാണ് താരത്തിന്റെ ഈ കുട്ടിക്കാല ചിത്രം പങ്കുവച്ചത്.
”കങ്കണ തന്നെയാണ് മെയ്ക്കപ്പും വസ്ത്രാലങ്കാരവും, സംവിധാനവും ചെയ്തിരിക്കുന്നത്. അവൾക്ക് കഷ്ടിച്ച് 13 വയസുമാത്രമാണ് പ്രായം. ഇങ്ങനെ ഒരുങ്ങുന്നതിന് അവൾക്ക് പപ്പയിൽ നിന്ന് ഏറെ ശകാരം കിട്ടുമായിരുന്നു, പക്ഷേ അവൾ അതൊരിക്കലും കാര്യമാക്കിയിരുന്നില്ല,” രംഗോലി ട്വീറ്റ് ചെയ്തു.
എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന തലൈവിയാണ് താരത്തിന്റെ പുതിയ ചിത്രം.
Post Your Comments