BollywoodGeneralKollywoodLatest News

ആ ഫോട്ടോ സൂം ചെയ്ത് അവളുടെ മുഖം അവര്‍ അച്ചടിച്ചു; പ്രീതി പത്തു ദിവസം എന്നോടു പിണങ്ങി!!! ഭാര്യയെക്കുറിച്ച് ഗൗതം മേനോൻ

ഞാൻ അവരെക്കുറിച്ച് ഇന്റർവ്യൂവിൽ സംസാരിക്കുന്നതൊന്നും ഇഷ്ടമല്ല

മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഗൌതം മേനോന്‍. പ്രണയ ചിത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ സംവിധായകന്റെ ജീവിതത്തിലും സിനിമയെ വെല്ലുന്ന പ്രണയകഥയുണ്ട്. ഭാര്യ പ്രീതിയുടെയും മക്കളുടെയും ഒപ്പമുള്ള കുടുംബചിത്രങ്ങള്‍ ഗൌതം മേനോന്റെ അഭിമുഖങ്ങളില്‍ പോലും കാണാറില്ല. അതിനെക്കുറിച്ച് ഒരു അഭിമുഖത്തിനിടയില്‍ താരം പങ്കുവച്ചു.

തന്റെ ഇതൊരു പ്രവര്‍ത്തിയ്ക്കും നൂറു ശതമാനം സപ്പോർട്ട് ഭാര്യ പ്രീതിയില്‍ നിന്നുമുണ്ട്. പക്ഷേ, ഞാൻ അവരെക്കുറിച്ച് ഇന്റർവ്യൂവിൽ സംസാരിക്കുന്നതൊന്നും ഇഷ്ടമല്ലെന്ന് താരം പറയുന്നു. ”കഴിഞ്ഞ് 20 വർഷമായി എന്റെ ഒരു അഭിമുഖത്തിലും അവരുെട ഫോട്ടോ വരാറില്ല. ഇത് പ്രീതിയുടെ നിർദേശമാണ്. ഒരിക്കൽ ‘ആനന്ദവികടന്‍’ മാസികയില്‍ നിന്ന് എന്‍റെ അഭിമുഖം എടുക്കാന്‍ വന്നു. അവര്‍ എടുത്ത ഫോട്ടോയുെട ബാക്ഗ്രൗണ്ടില്‍ പ്രീതി ഉണ്ടായിരുന്നു. അവര്‍ അതു സൂം ചെയ്ത് അച്ചടിച്ചു. ഇതുകാരണം പ്രീതി പത്തു ദിവസം എന്നോടു പിണങ്ങി മിണ്ടാതെ നടന്നു. അത്രയേറെ അവർ സ്വകാര്യത ആഗ്രഹിക്കുന്നു. കുട്ടികളുെട കാര്യത്തിലും അതേ.” ഗൌതം മേനോന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button