CinemaGeneralLatest NewsMollywoodNEWS

‘എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനി ഉൾപ്പെടുന്ന പലരും കൊണ്ട് പോയിട്ടുണ്ട്’ ; ടിനി ടോമിന് കലക്കന്‍ മറുപടി കൊടുത്ത് രജിത് കുമാര്‍

തമാശയ്ക്ക് ചെയ്തതാണ് ഈ സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളെ തെറിവിളിച്ചതെന്നും അതൊന്ന് അവസാനിപ്പിക്കാനായി സാര്‍ അവരോട് പറയണമെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്

ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ വീണ്ടും മിനി സ്‌ക്രീനിലെത്തിയിരിക്കുകയാണ് ഡോ. രജിത് കുമാർ.  വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ എന്ന പരിപാടിയിലാണ് താരം എത്തിയിരിക്കുന്നത്. ടിനി ടോം, ജഗദീഷ്, ബിജുക്കുട്ടന്‍, പ്രജോദ്, രജിത് കുമാര്‍ ഇവരായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പങ്കെടുത്തത്. ബിഗ് ബോസ് വിശേഷങ്ങളെക്കുറിച്ചും തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണയെക്കുറിച്ചുമൊക്കെയായിരുന്നു രജിത് കുമാര്‍ സംസാരിച്ചത്.

എന്നാൽ ബിഗ് ബോസിന്‍റെ സ്ഥിരം പ്രേക്ഷകരിലൊരാളാണ് താനെ ന്ന് പറഞ്ഞായിരുന്നു ടിനി ടോം തുടങ്ങിയത്. ഒപ്പം ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സില്‍ ബിഗ് ബോസിന്‍രെ സ്പൂഫ് ചെയ്തിരുന്നു. അന്ന് രജിത് കുമാറിനെ അവതരിപ്പിച്ചത് പ്രജോദായിരുന്നു. ഞങ്ങളത് തമാശയ്ക്ക് ചെയ്തതാണ് ഈ സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളെ തെറിവിളിച്ചതെന്നും അതൊന്ന് അവസാനിപ്പിക്കാനായി സാര്‍ അവരോട് പറയണമെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. എന്നാൽ ടിനി ടോമിന് ഉടൻ തന്നെ കലക്കന്‍ മറുപടിയാണ് ടിനി ടോം നൽകിയത്. നിരവധി പേരാണ് രജിത് കുമാറിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്.

രജിത് കുമാറിന്റെ വാക്കുകൾ ഇങ്ങനെ :

അവരോട് അത് പറയണം എന്ന് പറഞ്ഞ ടിനിയോട് എനിക്ക് ദുഃഖം ഉണ്ട്. കാരണം എന്താണ് എന്നറിയോ ടിനി, എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനിയും പ്രജോദും, ബിജുക്കുട്ടനും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. നിങ്ങളിൽ പലരും ഒക്കെ കൊണ്ട് പോയിട്ടുണ്ട്. പ്രേക്ഷകരാണ് നിങ്ങളുടെ ബലം. മാത്രമല്ല രജിത് ആർമി, എന്റെ പട്ടാളക്കാർ എന്ന് പറയുന്നതിനേക്കാളും ഉപരി എന്നെ സംബന്ധിച്ചിടത്തോളം രണ്ടുവയസ്സുമുതൽ, തൊണ്ണൂറു വയസുകഴിഞ്ഞ ആളുകൾ വരെ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ ആണ് സന്തോഷം”
അവർ രജിത് എന്ന പച്ചയായ മനുഷ്യനെ സ്നേഹിക്കുകയാണ്. അപ്പോൾ അവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. രജിത്ത് എന്ന സാധരണ മനുഷ്യൻ ലോകമലയാളികളുടെ ഹൃദയത്തിലേക്ക് ഞാൻ ഇടിച്ചു കയറിയതല്ല അവർ എന്നെ കയറ്റിയതാണ്. അവർ എന്നെ അത്രയും സ്‌നേഹിക്കുമ്പോൾ ഹാസ്യാത്മകമായിട്ടാണ് എങ്കിലും എന്നെ മോശക്കാരൻ ആക്കുന്നത് അവർക്ക് സഹിക്കില്ല. അത് അവർ പ്രകടിപ്പിക്കുന്നു. അവരോട് സ്നേഹത്തോടെ ടിനിയ്ക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാമായിരുന്നു. അതല്ല ടിനിക്ക് വിഷമം ആയിട്ടുണ്ടെങ്കിൽ താൻ ഈ അവസരം മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു രജിത് കുമാര്‍ നല്‍കിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button