ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപിക്കുന്ന ഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി താരങ്ങള്‍. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് നടി പാര്‍വതി നായര്‍.
പ്രധാനമന്ത്രിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ വീതം നടി കൈമാറിയിരിക്കുകയാണ്. കൂടാതെ തമിഴ് സിനിമയിലെ സംഘടനയായ ഫെഫ്സിക്ക് 1500 കിലോഗ്രാം അരിയും സിനിമാ പത്രികൈ അളര്ഗള് സംഘത്തിന് 1000 കിലോഗ്രാം അരിയും നല്കി.
മലയാളത്തില്‍ വി കെ പ്രകാശ് ചിത്രം പോപ്പിന്‍സിലൂടെയാണ് അരങ്ങേറിയ നടി നീ കോ ഞാ ചാ, ഡോള്‍സ്, ഡി കമ്ബനി, ജെയിംസ് ആന്റ് ആലീസ്, നീരാളി തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. യെന്നൈ അരിന്താള്, കോടിട്ട ഇടങ്കളൈ നിരപ്പുഗ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തും താരം ശ്രദ്ധിക്കപ്പെട്ടു.
Post Your Comments