കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല രാജ്യങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളില്‍ കുടുംബത്തിനൊപ്പം കഴിയുകയാണ്. ഇവരില്‍ പലരും വീട്ടുവിശേഷങ്ങളും രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. നടന് സുരാജ് വെഞ്ഞാറമൂട് പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരിയുണര്‍ത്തുന്നത്. സുരാജും ഭാര്യ സുപ്രിയയുമാണ് വീഡിയോയില്‍ ഉള്ളത്.
ഫോണില്‍ നോക്കി കൊണ്ടിരിക്കുന്ന സുരാജിനോട്, അച്ഛനെന്തിനാ അമ്മയുടെ ഫോണില്‍ നോക്കുന്നത്, അച്ഛന് അച്ഛന്റെ ഫോണില്‍ നോക്കികൂടെ എന്നാണ് മകന്റെ ചോദ്യം. ഇത് അച്ഛന്റെ ഫോണ്‍ ആണ് എന്നാണ് സുരാജിന്റെ മറുപടി. സുപ്രിയ വളരെ ഗൗരവത്തില്‍ ഫോണ്‍ നോക്കുമ്ബോള്‍ ടെന്‍ഷനിലാണ് താരം വീഡിയോയില്‍. സുരാജിന്റെ മകന് കാശിനാഥാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. “ഭയമല്ല ജാഗ്രതയാണ് വേണ്ടത്. #stayhome #staysafe,” എന്നീ ക്യാപ്ഷനുകളോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തമാശക്കുപോലും ഫോണോന്നും നോക്കല്ലെന്ന് പറ സാറേ, ഒന്നും നോക്കണ്ട. ഇറങ്ങി ഓടിക്കോ എന്നിങ്ങനെ രസകരമായ കമന്റുമായി വീഡിയോ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.
Post Your Comments