![](/movie/wp-content/uploads/2020/04/surabhi.jpg)
പറമ്പ് അടിച്ചു വാരിയും കൃഷിചെയ്തുമെല്ലാം ലോക്ഡൌന് ദിനങ്ങള്‍ ആഘോഷമാക്കുകയാണ് താരം. എന്നാല്‍ വീട്ടില്‍ മാത്രമല്ല നാട്ടിലും സുരഭി ആക്റ്റീവാണ്. കോഴിക്കോട് നരിക്കുനി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി താരം സജീവമാണ്.
കമ്യൂണിറ്റി കിച്ചണിലെ വാളന്റിയറായി ഇല തുടയ്ക്കുകയും ഭക്ഷണം വിളമ്പുകയും ചെയ്യുന്ന സുരഭിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. എല്ലാ ജോലിയും കഴിഞ്ഞ് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് താരം മടങ്ങിയത്.
Post Your Comments