പ്രധാനമന്ത്രിയുടെ കോവിഡ് ധനസഹായനിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്ത ശേഷം വീണ്ടും കോടികളുടെ സഹായവുമായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പി.എം കെയേഴ്സിലേക്ക് 25 കോടി രൂപയാണ് അക്ഷയ് കുമാര്‍ സംഭാവന ചെയ്തിരുന്നത്. ഇതിനെ പുറമെയാണ് ഇപ്പോൾ വീണ്ടുമൊരു മൂന്നു കോടി രൂപ കൂടി താരം നൽകിയിരിക്കുന്നത്.
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷന് വേണ്ടി പ്രതിരോധ ഉപകരണങ്ങൾ, മാസ്കുകൾ, പരിശോധനാ കിറ്റുകൾ തുടങ്ങിയവ വാങ്ങാനാണ് താരം മൂന്നു കോടി രൂപ നൽകിയിരിക്കുന്നത്. ഒപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോര്പ്പറേഷന് ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളും വാങ്ങുന്നതിനു കൂടിയാണ് അക്ഷയ് കുമാറിന്റെ ധനസഹായം. സംഭാവനകൾ നല്‍കുന്നതിന് പുറമേ ബോധവൽക്കരണ പരിപാടികളിലും അക്ഷയ് കുമാര്‍ സജീവമാണ്. അദ്ദേഹത്തിന്റെ ‘മുസ്കുരായേഗാ ഇന്ത്യ’ എന്ന സന്ദേശമടങ്ങുന്ന ഗാനവും ഇതിനോടകം വൻ ഹിറ്റായി മാറിക്കഴിഞ്ഞു.
Post Your Comments