
ഗ്ലാമര്‍ ചിത്രങ്ങളെ തുടര്‍ന്ന് ധാരാളം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ നടിയാണ് സാധിക. ഒരു മാസികയക്ക്നല്‍കിയ അഭിമുഖത്തില്‍ സാധിക ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്. തനിക്ക് പലരും അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കാറുണ്ട്. എന്നും രാവിലെ ആരെങ്കിലും ഒക്കെ അയച്ച അശ്ലീല സന്ദേശങ്ങള്‍ കാണും. വാട്‌സാപ്പ് ഫേസ്ബുക് ഇന്‍സ്റ്റാഗ്രാം എല്ലാത്തിലും ഒരേ അവസ്ഥ. വീട്ടുകാരെ തെറി വിളിക്കുക. ഇത്തരത്തില്‍ ഉള്ള വസ്ത്ര ധാരണം കൊണ്ടാണ് തെറി വിളിക്കുന്നത് എന്ന് പറയുക, മിക്കവാറും ദിവസങ്ങളില്‍ പോലും ഇത്തരം സന്ദേശങ്ങള്‍ കണ്ടുകൊണ്ടാണ് ഉണരുന്നതെന്നും സാധിക പറയുന്നു.
ജോലിയുടെ ഭാഗം ആയി ആണ് പലതരം വേഷങ്ങള്‍ ധരിക്കുന്നത്. എന്നാല്‍ മറച്ചു വെക്കേണ്ടതാണ് ശരീരം എന്ന തോന്നലാണ് ഇത്തരം കമന്റുകള്‍ ഇടാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും എന്നാല്‍ അങ്ങനെ മറച്ചു വെയ്ക്കുമ്ബോള്‍ കാണാന്‍ ഉള്ള കൗതുകം കൂടി അത് പീഡനമായേക്കുമെന്നും സാധിക പങ്കുവയ്ക്കുന്നു
Post Your Comments