BollywoodGeneralLatest News

അന്ധത കണ്ണുകളെ ബാധിച്ചു തുടങ്ങി; അമിതാഭ് ബച്ചന്റെ ആരോഗ്യ സ്ഥിതി

കാഴ്ചകള്‍ ഇരട്ടിക്കുന്നതായി അനുഭവപ്പെടുന്നു. അന്ധത കണ്ണുകളെ ബാധിച്ചു തുടങ്ങിയെന്ന യാഥാര്‍ത്ഥ്യവുമായി ഞാനിപ്പോള്‍ പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസതാരമാണ് അമിതാഭ് ബച്ചന്‍ . ബിഗ്‌ ബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന താരം തന്റെ കാഴ്ചയ്ക്ക് മങ്ങലേല്‍ക്കുന്നുവെന്ന ആശങ്ക പങ്കുവച്ചിരിക്കുകയാണ്. അന്ധതയിലേക്കാണ് പോകുന്നതെന്ന സംശയമാണ് ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ബിഗ് ബി പങ്കുവച്ചിരിക്കുന്നത്.

കാഴ്ചകള്‍ മങ്ങുകയും ഇരട്ടിക്കുകയും ചെയ്യുന്നത് പോലെ തോന്നുന്ന സമയം കുട്ടിക്കാലത്ത് അമ്മ ചെയ്ത് തരാറുണ്ടായിരുന്ന പൊടിക്കൈകള്‍ ഇപ്പോഴും ഓര്‍ത്ത് അത്തരം പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും ബച്ചന്‍ കുറിപ്പില്‍ പറയുന്നു.

അദ്ദേഹം കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ.. ‘മങ്ങിയ തരത്തിലാണ് ഇപ്പോള്‍ കാഴ്ചകള്‍ കാണുന്നത്. കാഴ്ചകള്‍ ഇരട്ടിക്കുന്നതായി അനുഭവപ്പെടുന്നു. അന്ധത കണ്ണുകളെ ബാധിച്ചു തുടങ്ങിയെന്ന യാഥാര്‍ത്ഥ്യവുമായി ഞാനിപ്പോള്‍ പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനിടെയാണ് ഇപ്പോള്‍ ഈ പ്രശ്‌നവും എത്തിയിരിക്കുന്നത്.

‘കുട്ടിക്കാലത്ത് അമ്മ സാരിത്തലപ്പ് ചെറുതായി ചുരുട്ടി ചൂടാക്കി കണ്ണില്‍ വയ്ക്കും. അതിനൊപ്പം ബാം പുരട്ടി പ്രശ്‌നം പരിഹരിക്കാറുണ്ടായിരുന്നു. അന്നത്തെ പരിഹാര മാര്‍ഗങ്ങള്‍ ഓര്‍ത്തെടുത്ത് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കി കണ്ണുകളില്‍ വയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

‘ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കണ്ണിലൊഴിക്കുന്നുണ്ട്. അങ്ങനെ ഞാന്‍ അന്ധനല്ലെന്ന് ഇപ്പോള്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ദീര്‍ഘ നേരം കമ്ബ്യൂട്ടറിന് മുന്നിലിരിക്കുന്നതിനാല്‍ കണ്ണുകള്‍ ക്ഷീണിക്കുക മാത്രമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അത്രയേയുള്ളു’- ബച്ചന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button