
ലോകത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യമാണ്. ഈ സമയത്ത് കോവിഡ് 19 ആണെന്ന് വിചാരിച്ച് പേടിച്ച് കഴിഞ്ഞ നാളുകളെ കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം കൃതി ഖര്ബാന്ധ. ഇന്റര്‍നാഷണല്‍ ഫ്ളൈറ്റില്‍ മടങ്ങിയെത്തിയത്തിനു പിന്നാലെ പനിയും മറ്റ് രോഗലക്ഷണങ്ങളും വന്നതോടെ കൊറോണയാണെന്ന് കരുതി കഴിയുകയായിരുന്നുവെന്ന് കൃതി പറയുന്നു.
എന്നാല്‍ ടെസ്റ്റ് കിറ്റ് ലഭിക്കുന്നതിനാല്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും ഡോക്ടര്‍മാര്‍ അകലം പാലിച്ച് നില്‍ക്കാനും ലക്ഷണങ്ങള്‍ ശ്രദ്ധിക്കാനുമാണ് ആവശ്യപ്പെട്ടതെന്നും കൃതി പറഞ്ഞു. അതോടെ മൂന്ന് ദിവസത്തോളം മനോവിഭ്രാന്തി ബാധിച്ചതു പോലെയായിരുന്നു തന്റെ അവസ്ഥ എന്നും താരം കൂട്ടിച്ചേര്‍ത്തു. മുംബൈ മിററിനു നല്കിയ അഭിമുഖത്തിലാണ് കൃതി ഇത് പങ്കുവച്ചത്.
ലോക്ഡൗണ്‍ ആയതോടെ കാമുകനും നടനുമായ പുല്‍കിത് സമ്രാട്ടിനൊപ്പമാണ് കൃതി താമസിക്കുന്നത്.
Post Your Comments