CinemaGeneralLatest NewsMollywoodNEWS

ഒറ്റയ്ക്കാണെന്ന ചിന്ത എടുത്തുകളയൂ, ഈ സങ്കടകാലവും കടന്നു പോകും; പ്രവാസികൾക്ക് ആശ്വാസമേകി മോഹൻലാൽ

നമുക്ക് കാണാന്‍ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാന്‍ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം

ലോകം കൊറോണയെ നേരിടുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങി കിടക്കുകയാണ് പ്രവാസികള്‍. നാട്ടിലേക്ക് എത്താനാകാതെ ലേബര്‍ ക്യാമ്പുകളിലും മറ്റും കഴിയുകയാണ് അവര്‍. ഇപ്പോഴിതാ ലോകത്തെ വിവിധ കോണുകളില്‍ അകപ്പെട്ടിട്ടുള്ള പ്രവാസിമലയാളികള്‍ക്ക് ധൈര്യം പകര്‍ന്ന്മോ നൽകിയിരിക്കുകയാണ് മോഹൻലാൽ. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് നടന്‍ സാന്ത്വനമേകുന്ന വാക്കുകള്‍ പറയുന്നത്

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ :

നമുക്ക് കാണാന്‍ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാന്‍ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം. പ്രവാസി മലയാളികളോടായി പറയട്ടെ. നിങ്ങളുടെ അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം പാലിക്കണം. നാട്ടിലുള്ള കുടുംബങ്ങളെ ഓര്‍ത്ത്, ജോലിയിലെ പ്രശ്‌നങ്ങളെ ഓര്‍ത്ത്, സുരക്ഷിതത്വത്തെ ഓര്‍ത്ത് തനിച്ച് ദു;ഖിക്കുകയാവും നിങ്ങള്‍. എന്നാല്‍ കൂടെ ആരുമില്ല എന്ന തോന്നല്‍ മനസ്സില്‍ നിന്നെടുത്തു മാറ്റൂ. ഞങ്ങളെല്ലാവരുമുണ്ട്. ശാരീരിക അകലം പാലിക്കുന്നുവെങ്കിലും മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്. ഉള്ളില്‍ മുളപൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോള്‍ തന്നെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ലല്ലോ. ഈ നിമിഷവും കടന്നു പോകും. ഒരുമിച്ച് ആഹ്ലാദിച്ചിരുന്ന നിമിഷങ്ങള്‍ പോലെ നാമൊരുമിച്ച് ദു:ഖിക്കുന്ന ഈ സങ്കടകാലവും കടന്നു പോകും. നമ്മളൊരുമിച്ച് കൈകോര്‍ത്ത് വിജയഗീതം പാടും- എന്ന് നിങ്ങളുടെ മോഹന്‍ലാല്‍.

 

shortlink

Related Articles

Post Your Comments


Back to top button