മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളെയും നായകനാക്കി സിനിമ ചെയ്ത ലാല്‍ ജോസ് മോഹന്‍ലാലുമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചത് താന്‍ സ്വതന്ത്ര സംവിധായകനായി പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ്. തന്റെ ഓരോ ഹിറ്റ് സിനിമകള്‍ പിറക്കു,മ്പോഴും മോഹന്‍ലാല്‍ സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ സിനിമകള്‍ ഒന്നും നടക്കാതെ പോയെന്നും ലാല്‍ ജോസ് പറയുന്നു. താന്‍ മോഹന്‍ലാലിനെവച്ച് ആലോചിച്ച ഒരു കഥയും മറ്റൊരാളെ നായകനാക്കി കൊണ്ട് ആ സിനിമ ചെയ്തിട്ടില്ലെന്നും ലാല്‍ ജോസ് പറയുന്നു.
‘ലാലേട്ടനെ ഹീറോയാക്കി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഒരു സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു. ഏകദേശം അതിന്റെ കഥയെല്ലാം പൂര്‍ത്തിയായതാണ്. പക്ഷെ ആ കഥയുടെ ക്ലൈമാക്സ് ലാലേട്ടന് ഇഷ്ടപ്പെട്ടില്ല. ഒരു കുട്ടിയായിരുന്നു അതിന്റെ ക്ലൈമാക്സ് രംഗത്ത് ലാലേട്ടനൊപ്പം വരുന്നത്. തന്റെ ആരാധകര്‍ ഇത്തരമൊരു നെഗറ്റീവ് ക്ലൈമാക്സ് ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞതോടെ ആ പ്രോജക്റ്റ് അവിടെ ഉപേക്ഷിച്ചു. ഞാന്‍ ലാലേട്ടന് വേണ്ടി ചെയ്യാന്‍ വെച്ചിരുന്ന ഒരു സിനിമയും പിന്നീട് ഞാന്‍ വേറെ ഒരു താരത്തെവെച്ച് അത് ചെയ്തിട്ടില്ല. പിന്നീട് ഞാനും ഇക്ബാലും ( ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥാകൃത്ത്) ചേര്‍ന്ന് മറ്റൊരു കഥ ആലോച്ചിരുന്നു. ‘കസിന്‍സ്’ എന്ന പേരില്‍ ഒരു സിനിമ ചെയ്യാനായിരുന്നു പ്ലാന്‍. പൃഥ്വിരാജും അതില്‍ ലലെട്ടനോപ്പം ഒരു മെയിന്‍ റോള്‍ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ പ്രൊഡക്ഷനില്‍ നിന്നുണ്ടായ ചില സ്വരചേര്‍ച്ച മൂലം അതും പിന്നീട് ഉപേക്ഷിച്ചു’. ലാല്‍ ജോസ് പറയുന്നു.
Post Your Comments