കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗൺ ദിനങ്ങളിൽ മക്കൾക്കുവേണ്ടി തൽക്കാലത്തേക്ക് ഹൃത്വിക് റോഷന്റെ ജുവിലെ അപ്പാർട്ട്മെന്റിലേക്ക് താമസം മാറ്റിയിരിക്കുകയാണ് മുൻ ഭാര്യ സൂസേൻ ഖാൻ. ഇന്റീരിയർ ഡിസൈനറായ സൂസേൻ ഹൃത്വിക്കിന്റെ അപ്പാർട്ട്മെന്റിൽ താൽക്കാലിക ഓഫീസും ഒരുക്കിയിട്ടുണ്ട്.
ജുഹു ബീച്ചിനു അഭിമുഖമായിട്ടാണ് സൂസേൻ ഓഫീസ് ഒരുക്കിയത്. കടലിന്റെ സൗന്ദര്യം ആസ്വദിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങൾ സൂസേൻ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചാണ് സൂസേൻ പറയുന്നത്. നാലു സെൽഫി ചിത്രങ്ങളിലൂടെയാണ് സൂസേൻ ഇക്കാര്യം പറയുന്നത്.
1) സെൽഫി എടുക്കുമ്പോൾ തീരങ്ങളിൽ പതിക്കുന്ന തിരമാലകളുടെ ശാന്തതയിലേക്ക് ഉറ്റുനോക്കാനാകും. 2) ചുറ്റുമുളള ശബ്ദകോലാഹലം നീക്കുന്ന ഹെഡ്ഫോണുകൾ ധരിക്കുമ്പോൾ, നിങ്ങൾ കേൾക്കുന്ന ശബ്ദം വെള്ളത്തിനടിയിലായിരിക്കുന്നതുപോലെ തോന്നുന്നു. 3) ഞങ്ങളുടെ ടിസിപി മൈക്രോസോഫ്റ്റ് ടീം മീറ്റിങ്ങുകളിൽ എന്റെ ഇഷ്ടപ്പെട്ട സ്ലീപ്പിങ് ടീ ഷർട്ട് എനിക്ക് ധരിക്കാനാവുന്നു. 4) പോർട്രെയിറ്റ് മോഡ് ചിത്രങ്ങൾ പകർത്തുമ്പോൾ മസ്കാരയിൽ കണ്ണുകൾ വളരെ മനോഹരമായി തോന്നുന്നു” ഇതായിരുന്നു നാലു ചിത്രങ്ങൾക്ക് അടിക്കുറിപ്പായി സൂസേൻ എഴുതിയത്. ഹൃത്വിക്കിന്റെ വീടിനെ ‘ഹോം സ്വീറ്റ് ഹോം’ എന്നു സൂസേൻ ടാഗ് ചെയ്തിട്ടുമുണ്ട്.
ലോക്ക്ഡൗൺ ദിനങ്ങളിലെ ഹൃത്വിക്കിന്റെ വീട്ടിലെ താമസം താൻ ഏറെ ആസ്വദിക്കുന്നുവെന്നും താനേറെ സന്തോഷവതിയാണെന്നും സൂസേൻ പറയുന്നു.
Post Your Comments