CinemaGeneralLatest NewsMollywoodNEWS

‘കലയുടെ ലോകത്തെ എവർ ഗ്രീൻ ചാമ്പ്യനായി മാറട്ടെ’; ബിഗ് ബോസിലെ വീണ നായരെ ബോക്സിങ് താരത്തോട് ഉപമിച്ച് ആർ ജെ രഘു

ഹോളിവുഡ് താരങ്ങളുടെ കഥയോ കായിക താരങ്ങളുടെ കഥയോ ആണ് രഘു ഇവരുമായി ചേർത്ത് പറയാറുള്ളത്

ബിഗ് ബോസിലെ ഓരോ താരങ്ങളെയും ഓരോ ദിവസവും പ്രശസ്‌തരായ താരങ്ങളുമായി ഉപമിച്ചിരിക്കുകയാണ് ആർ ജെ രഘു. ഹോളിവുഡ് താരങ്ങളുടെ കഥയോ കായിക താരങ്ങളുടെ കഥയോ ആണ് രഘു ഇവരുമായി ചേർത്ത് പറയാറുള്ളത്. ഓരോ ദിവസവും ഓരോ മത്സരാര്‍ഥിയെ കുറിച്ചാണ് പറയാറുള്ളത്. ഇത്തവണ വീണാ നായരെ കുറിച്ചാണ് പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം……………………….

ന്യുയോർക്കിലെ ബ്രുക്ളിനിൽ അരമതിൽ പൊക്കമുള്ള വീട്ടിൽ ദരിദ്ര കുടുംബത്തിൽ ജനിച്ച മൈക്കിന് ചെറു പ്രായത്തിൽ അമ്മയെ നഷ്ടമായി . 16 ആം വയസ്സിൽ ബോക്സിങ് ട്രെയിനിങ് തുടങ്ങി , 18 ആം വയസ്സിൽ പ്രൊഫഷണൽ ബോക്സിങ് രംഗത്തേക്ക് എത്തിയ ആദ്യ മത്സരത്തിൽ എതിരാളിയെ 1സ്റ്റ് റൗണ്ടിൽ തോൽപിച്ചാണ് ‘മൈക്ക് ടൈസൺ ‘ വരവറിയിച്ചത്‌ . 20 ആം വയസ്സിനു മുന്നേ ഇടിക്കൂട്ടിൽ ടൈസൺ രാജാവായി , ലോകം മുഴുവൻ ശ്രദ്ധിച്ച ടൈസന്റെ നോക്ക്ഔട്ടുകൾ , 70 മുതൽ 100 കിലോ വരെ ഭാരത്തിലുള്ള ടൈസൺ സ്‌പെഷൽ ‘ഇടികൾ’ എതിരാളികൾക്കു താങ്ങാതെയായി . ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ബോക്സിങ് മത്സരങ്ങളിൽ ആരാധകർ മൈക്കിൻ്റെ കൈ ചൂട് കാണാൻ തിങ്ങി കൂടി . 1995 ഇൽ ലോകത്തെ ഏറ്റവും പണക്കാരനായ കായിക താരമായി മൈക്ക് മാറി .ബോക്സിങ്ങിൽ മാത്രമല്ല കലാ രംഗത്തും , സിനിമാ രംഗത്തും ടൈസൺ സജീവമായി . “ബോക്സിങ് വേർഡ് ടൂറിനായി” ലോകത്തെ പ്രധാന നഗരങ്ങളിൽ സഞ്ചരിക്കുമ്പോൾ കുടുംബത്തെ കൂടെ കൂട്ടാൻ പറ്റാത്ത വിഷമം അദ്ദേഹം തീർത്തിരുന്നത് ആ നഗരങ്ങളിൽ പിന്നീട് കുടുബത്തോടൊപ്പം താമസിക്കാൻ വീട് വാങ്ങിയായിരുന്നു .
പൊതുവെ സഹൃദയനും , പൊതു സഹായിയുമായ മൈക്ക് ടൈസൺ മത്സര സമയത്ത് അങ്ങനെയേ ആയിരുന്നില്ല , റിങ്ങിനു പുറത്തു നിന്ന് തന്നെ പ്രകോപനം സൃഷ്ടിച്ചാണ് മൈക്ക് മത്സരങ്ങൾക്ക് എത്തിയിരുന്നത് .ഇടിക്കൂട്ടിൽ എതിരാളിയെ നോക്ക് ഔട്ടിലൂടെ (മത്സരം പൂർത്തിയാവുന്നതിന് മുന്നേ ഇടിച്ചു കീഴ്പെടുത്തുക ) തോൽപ്പിക്കുക എന്ന ലക്ഷ്യം അദ്ദേഹം മനസിൽ സൂക്ഷിച്ചു .

1997 ഇവാൻഡർ ഹോളിഫീൽഡ് മായുള്ള വാശിയേറിയ മത്സരത്തിനിടെ ബോക്സിങ് നിയമങ്ങൾക്കു അപ്പുറം കാര്യങ്ങൾ വൻ വിവാദമായി .പ്രൊഫഷണൽ ബോക്സിങ് രംഗത്തു നിന്നും ടൈസണ് മാറി നിൽക്കേണ്ടി വന്നു . എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ടൈസൺ തിരിച്ചു വന്നു . പ്രൊഫഷണൽ ബോക്സിങ് റിങ്ങിൽ ഹെവി വെയിറ്റ് വിഭാഗത്തിൽ 58 മത്സരങ്ങളിൽ 50 ഉം ജയിച്ച ടൈസൺ ഇന്നും ലോക ബോക്സിങ് രംഗത്തെ അത്ഭുതവും , ആവേശവുമാണ് . ന്യൂയോർക്കിലെ തെരുവുകളിലെ നഷ്ട്ട ബാല്യങ്ങളുടെ ഓർമകളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ബോക്സിങ് റിങ്ങിലേക്കു പറന്നുയർന്ന ടൈസൺ കഠിനാധ്വാനത്തിൻ്റെയും , അർപ്പണ മനോഭാവത്തിൻ്റെയും മാതൃകയായി ലോകത്തിനു മുന്നിൽ നിവർന്നു നിൽക്കുന്നു . ജീവിതമാകുന്ന റിങ്ങിലെ സൂപ്പർ മത്സരാർത്ഥിയായി , കലയുടെ ലോകത്തെ എവർ ഗ്രീൻ ചാമ്പ്യനായി , അഭിനയ ലോകത്തെ മായ്ക്കാനാവാത്ത സാന്നിദ്യമായി വീണയ്ക്ക് മാറാൻ കഴിയട്ടെ.

shortlink

Related Articles

Post Your Comments


Back to top button