മലയാളി അല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അല്ലു അര്ജുന്,, ബണ്ണി, ആര്യ, ഹാപ്പി എന്നീ ചിത്രങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്,, കേരളം തന്റെ രണ്ടാം വീടാണെന്നാണ് അല്ലു അര്ജുന് പറയുന്നത്.
നല്ല ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്ന തന്റെ ആഗ്രഹം പലപ്പോഴും അല്ലു തുറന്നു പറഞ്ഞിട്ടുണ്ട്,, എന്നാല്‍ ഒരു മലയാളിസംവിധായകനും ഇതുവരെ തന്നോട് കഥ പറഞ്ഞിട്ടില്ലെന്നാണ് അല്ലു അര്ജുന് പറയുന്നത്.
എന്നാൽ ‘ഇന്ത്യയിലെ എല്ലാ താരങ്ങള്‍ക്കും മലയാള സിനിമയോട് പ്രത്യേക ബഹുമാനമുണ്ട്,, ചര്‍ച്ചകളിലും മലയാള സിനിമകള്‍ കടന്നുവരാറുണ്ട്,, ഒരുപാട് നല്ല നടന്മാരുള്ള നാടാണ് കേരളം,, മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഒരുപാട് മികച്ച യുവതാരങ്ങളുമുണ്ട്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, നിവിന്‍ പോളി… എല്ലാവരും ഒരുപാട് കഴിവുള്ള നടന്മാര്.
എന്നെവച്ച് എന്നാല്‍, എപ്പോള്‍ ഒരു മലയാളം സിനിമയുണ്ടാകും എന്ന് ചോദിച്ചാല്‍…? ഒരു ഉത്തരം മാത്രമേയുള്ളൂ… ഒരു മലയാളി സംവിധായകനും ഇതുവരെ എന്നോട് കഥ പറഞ്ഞിട്ടില്,,,, കുറേക്കാലമായി ഒരു മലയാളിസംവിധായകന്റെ വരവിനായി ഞാനും കാത്തിരിക്കുകയാണ്.’
ഇന്ത്യയിൽ ‘സിനിമാമേഖലയില്‍ എല്ലാവര്ക്കും പരസ്പരം കണക്ഷനുകള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം,, അതല്ലെങ്കില്‍ എന്നിലേക്കെത്താന്‍ ചെറിയൊരു പരിശ്രമത്തിന്റെ ആവശ്യമേയുള്ളൂ,, എന്റെ ഓഫീസില്‍ ഒന്ന് വിളിക്കുക ഈയൊരു ശ്രമം നടത്താന്‍ എല്ലാ മലയാളി സംവിധായകരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
Post Your Comments