മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലെ മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ മറക്കില്ല. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി നഫീസ അലിയാണ് ആ വേഷത്തിലെത്തിയത്. താരത്തിനു ക്യാന്‍സര്‍ ആയിരുന്ന വാര്‍ത്ത സങ്കടത്തോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ ക്യാന്‍സറിനെ അതിജീവിച്ച നടിയ്ക്ക് ഇപ്പോള്‍ ലൂകോഡെര്‍മ എന്ന ത്വക് രോഗം.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യംലോക്ഡൗണില്‍ ആയപ്പോള്‍ ഗോവയിലാണ് നടി ഇപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുതിയ രോഗത്തെക്കുറിച്ച് നടി മനസ്സു തുറക്കുന്നത്.
കുറച്ചു മാസങ്ങള്‍ക്കുമുമ്പ് കീമോതെറാപ്പി നടക്കുമ്ബോള്‍ കഴുത്തിലെ ചര്‍മ്മത്തില്‍ വെളുത്ത പാടുകള്‍ കണ്ടിരുന്നുവെന്ന് നഫീസ കുറിപ്പില്‍ പറയുന്നു. ”കടല്‍ക്കരയിലെ വാസം കാരണമാണോ എന്നറിയില്ല. ഇപ്പോള്‍ അത് മുഖത്തേക്കും വ്യാപിച്ചിട്ടുണ്ട്. ജീവിതം എന്നാല്‍ അങ്ങനെയാണല്ലോ. നമ്മള്‍ ചിലത് നേടും. ചിലത് നഷ്ടപ്പെടുത്തും. ലൂക്കോഡെര്‍മ എന്നാണ് ഈ അസുഖത്തിനു പേര്. വിറ്റിലീഗോ എന്ന ത്വക്‌രോഗത്തിന്റെ അതേ ലക്ഷണങ്ങളാണ് ഇതിനെന്നും നഫീസ പറയുന്നു. തുടക്കത്തില്‍ ചിലയിടങ്ങളില്‍ കാണപ്പെടുന്ന ചര്‍മ്മത്തിലെ നിറംമാറ്റം പതുക്കെ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങും.” രോഗലക്ഷണങ്ങളെക്കുറിച്ച് വലിയൊരു കുറിപ്പ് തന്നെ നഫീസ പങ്കുവെക്കുന്നുണ്ട്.
തുടരെ തുടരെ അസുഖങ്ങള്‍ നേരിട്ടിട്ടും നിശ്ചയദാര്‍ഢ്യം കൈവിടാതെ ജീവിതത്തെ പോസിറ്റീവായി മാത്രം കാണുന്ന നിങ്ങളെപ്പോലെയുള്ളവര്‍ ഏവര്‍ക്കും മാതൃകയാണെന്നു ആരാധകര്‍ പറയുന്നു.
Post Your Comments