സാമൂഹ്യ സേവന സഹായങ്ങളുമായി എന്നും മുന്‍പന്തിയില്‍ നില്ക്കുന്ന ഒരാളാണ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. കൊറോണ ബാധിതർ കൂടുതലുള്ള കാസർകോട് ജില്ലയ്ക്കായി സുരേഷ് ഗോപി ചെയ്ത സഹായങ്ങളും മറ്റും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് നടനും മകനുമായ ഗോകുൽ സുരേഷ് പറയുന്നു. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം.
‘ഈ വസ്തുതകൾ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂർവം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകൾ കണ്ടാണ് ഇപ്പോൾ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു.’–ഗോകുൽ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
ഗോകുൽ സുരേഷ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
‘പത്ത് വർഷങ്ങൾക്കു മുമ്പ് എൻഡോസൾഫാൻ ബാധിതരെ സഹായിക്കുവാൻ മുന്നോട്ട് വന്നതു മുതൽ ഇന്ന് കൊറോണ മഹാമാരി കാസർകോട്ടുകാരെ വിഷമത്തിലാക്കിയപ്പോൾ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്.’
മാർച്ച് അവസാനം കാസർകോട് ജനറൽ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എൻഡ് മോഡ് വെന്റിലേറ്ററും പോർട്ടബിൾ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങൾക്ക് സാമ്പത്തിക സഹായമായി കാസർകോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു. പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസർകോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താൻ ആവശ്യമായ മൊബൈൽ എക്സ്റേ യൂണിറ്റും അനുവദിച്ചു.
അതും കഴിഞ്ഞ് ഏപ്രിൽ അഞ്ചാം തിയതി കാസർകോട്ട് ജില്ലയിൽപെട്ട ബദിയടുക്കാ, മൂളിയാർ. ചെറുവത്തൂർ, പെരിയ , മംഗൽപ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാൻ വേണ്ട ഉപകരണങ്ങൾക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകൾ നേരിട്ടപ്പോഴും കാസർകോട്ടിന് കൈത്താങ്ങായി സുരേഷേട്ടൻ കൂടെയുണ്ടാകാറുണ്ട്.
Post Your Comments