കൊറോണ വൈറസ് ബാധയില്‍ നിന്നും മകന്‍ രോഗവിമുക്തി നേടിയതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ എം പത്മകുമാര്‍. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സംവിധായകന്റെ മകനും സുഹൃത്തും ആശുപത്രി വിട്ടുകയും ചെയ്തു. പാരിസിൽ വച്ച് കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം തോന്നിയ ഇവർ നാട്ടിൽ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു. മകൻ രോഗവിമുക്തി നേടിയതിലുള്ള സന്തോഷം ഫെയ്സ്ബുക്കിലൂടെയാണ് പത്മകുമാർ പങ്കുവച്ചത്.
കുറിപ്പിന്റെ പൂർണരൂപം………………………
“എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ അഹോരാത്രം പൊരുതുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്നേഹവും. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും ജില്ലാ കലക്ടർ എസ്.സുഹാസിനും ഒരുപാടു സ്നേഹം. ഇത് വെറുമൊരു കൃത്ജ്ഞാ കുറിപ്പല്ല. എന്റെ നാടിനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും ഓർത്തുള്ള അഭിമാനക്കുറിപ്പാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തിൽ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണ്!”
Post Your Comments