പ്രശസ്ത നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍ സംവിധാനത്തിലേക്ക്,, ആറു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ, സാമൂഹികമേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ജീവിതം ഡോക്യുമെന്ററിയാക്കാനാണ് ഗണേഷ് കുമാര്‍ സംവിധായകന്റെ കുപ്പായമണിയുന്നത്.
പണ്ട് ‘അച്ഛന്‍ സ്‌കൂളില്‍ പഠിച്ച കാലം, സമരങ്ങള്‍, ജയിലില്‍ പോയത്, ജയില്‍മന്ത്രിയായത്… ഇങ്ങനെ സമഗ്രമായ ജീവിതചിത്രമാണ് ഉദ്ദേശിക്കുന്നത്, രാഷ്ട്രീയജീവിതവും സാമുദായിക പ്രവര്‍ത്തനവും വെവ്വേറെ അടയാളപ്പെടുത്തും.’ ഗണേഷ് കുമാര്‍ പറഞ്ഞു.
നിലവിൽ ബാലകൃഷ്ണപിള്ളയെക്കുറിച്ച് രണ്ട് ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാനാണു തീരുമാനം,, ഒന്ന് രാഷ്ട്രീയക്കാരനായ ബാലകൃഷ്ണപിള്ള. മന്നത്തുപദ്മനാഭന്റെ ശിഷ്യനായി തുടങ്ങി 65 വര്‍ഷമായി തുടരുന്ന എന്‍.എസ്.എസ്. പ്രവര്‍ത്തനമാണ് രണ്ടാമത്തേത്,, ലോക്ഡൗണ്‍ കഴിഞ്ഞാലുടനെ ചിത്രീകരണം തുടങ്ങും.
Post Your Comments